ബാധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുത്: ടി.ജെ. വിനോദ്
1451002
Friday, September 6, 2024 3:43 AM IST
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ നട്ടം തിരിയുന്ന സാധാരണക്കാരുടെ മേല്‍ കെഎസ്ഇബിയുടെ ബാധ്യത കെട്ടിവയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് ടി.ജെ. വിനോദ് എംഎല്‍എ.
ധൂര്‍ത്തും ധാരാളിത്തവുമാണ് കെഎസ്ഇബിയെ നഷ്ടത്തിലാക്കുന്നത്. ജീവനക്കാര്‍ വരുത്തിവയ്ക്കുന്ന ബാധ്യതകളുടെ ഭാരം സാധാരണ ജനങ്ങള്‍ പേറണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അതിനാല്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന ഈ നിരക്ക് വര്‍ധന ഉപേക്ഷിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.