പോലീസ് മര്‍ദനം: യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു
1451000
Friday, September 6, 2024 3:43 AM IST
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട് അടക്കമുള്ള നേതാക്കളെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസ് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും എംജി റോഡ് ഉപരോധവും നടത്തി. കെപിസിസി സെക്രട്ടറി തമ്പി സുബ്രമണ്യം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് അധ്യക്ഷത വഹിച്ചു.
യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോര്പറേഷന് കൗണ്‍സിലര്‍ ടിബിന്‍ ദേവസി, സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് നന്ദകിഷോര്‍ ഷേണായ്, ജില്ലാ സെക്രട്ടറിമാരായ ആഷിഖ്, സിദ്ദിഖ്്, അമീര്‍ മണക്കാടന്, സിമല്, ജെര്‍ജസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.