ഗുണ്ടാ സംഘത്തിന്റെ മര്‍ദനം: യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍
1450993
Friday, September 6, 2024 3:43 AM IST
അങ്കമാലി: ഗുണ്ടാ സംഘത്തിന്റെ മര്‍ദനമേറ്റ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി പാലിശേരി കൂരത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെയും ജലജയുടെയും മകന് രഘു(35) ആണു മരിച്ചത്. മുന്നൂര്‍പ്പിള്ളിയിലുള്ള സുഹൃത്ത് സുജിത്തിന്റെ വീട്ടിലാണ് രഘുവിനെ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി 11 നാണ് രഘു സുജിത്തിന്റെ വീട്ടിലെത്തിത്. മര്‍ദനമേറ്റ വിവരം രഘു സുജിത്തിനോട് പറഞ്ഞിരുന്നു. രാവിലെ ഉണരാതിരുന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കാണുന്നത്. കട്ടിംഗ് സ്വദേശി സതീഷും സംഘവുമാണ് രഘുവിനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.
സതീഷും സംഘവും അടിച്ചിലി കുന്നപ്പിള്ളിയിലെ ഒരു വാടക കെട്ടിടത്തില്‍ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു. ഈ ചാരായം രഘുവും കൂട്ടുകാരും കടത്തിക്കൊണ്ടുപോയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. രഘുവിന്റെ രണ്ടു സുഹൃത്തുകളെ ഇവര്‍ നേരത്തെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയില്ല.
ബുധനാഴ്ചയാണ് രഘുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദിച്ചശേഷം തിരികെ കൊണ്ടുവന്നാക്കി. സതീഷിനെയും മറ്റു രണ്ടുപേരെയും പോലീസ് തെരയുന്നുണ്ട്. സതീഷ് ഒലിവ് മൗണ്ടിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ചെന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെ എത്തി പരിശോധന നടത്തി.
ഇയാളുടെ വീട്ടില്‍ നിന്നും പഴയ രണ്ട് എയര്‍ഗണ്‍ പിടിച്ചെടുത്തിട്ടുണ്ട്. സതീഷ് സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഗുണ്ടാസംഘത്തിന്റെ മര്‍ദനമേറ്റതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. കൊലപാതകമെന്ന നിലയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
രഘുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കളമേശരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.