സൈക്കിളുമായി നടന്നു പോകവെ വയോധികൻ ബസിടിച്ച് മരിച്ചു
1450858
Thursday, September 5, 2024 10:22 PM IST
തൃപ്പൂണിത്തുറ: കിഴക്കേക്കോട്ട ജംഗ്ഷനിൽ സൈക്കിളുമായി നടന്നു പോകുകയായിരുന്ന വയോധികൻ ബസിടിച്ച് മരിച്ചു. എരൂർ ഓണിയത്ത് ഒ.സി. ചന്ദ്രൻ (74) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ-ഹിൽപാലസ് റൂട്ടിൽ കിഴക്കേക്കോട്ടയിലെ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. സ്റ്റോപ്പി ൽ നിർത്തിയിട്ടിരുന്ന ബസ് മുന്നോട്ടെടുക്കുന്നതിനിടെ സൈക്കിളുമായി നടന്നു പോകുകയായിരുന്ന ചന്ദ്രന്റെ ദേഹത്ത് തട്ടുകയും ബസിനടിയിലേക്ക് വീഴുകയുമായിരുന്നു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ദേവകി. മക്കൾ: മനോജ്, മായ. മരുമക്കൾ: രമ്യ, വിനോദ്. ബസ് ഡ്രൈവർക്കെതിരേ ഹിൽപാലസ് പോലീസ് കേസെടുത്തു.