ത​ട്ടു​ക​ട ന​ട​ത്തു​ന്ന​യാ​ളെ അ​ണ​ലി ക​ടി​ച്ചു
Saturday, June 22, 2024 5:02 AM IST
വൈ​പ്പി​ൻ: ത​ട്ടു​ക​ട ന​ട​ത്തു​ന്ന യു​വാ​വി​ന് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റു. മാ​ലി​പ്പു​റം വെ​ളി​യി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന ഷാ​ജി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​യാ​ളെ എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ടി​യേ​റ്റ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. എ​ങ്കി​ലും ആ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ക​ട അ​ട​യ്ക്കു​ന്ന​തി​നി​ടെ എ​ണ്ണ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ൻ എ​ടു​ത്തു മാ​റ്റു​ന്പോ​ഴാ​ണ് അ​തി​ന​ടി​യി​ലുണ്ടാ​യിരുന്ന അ​ണ​ലി​ ഷാജിയെ കടിച്ചത്.