ന​ടിയെ ആക്രമിച്ച കേ​സ് : രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പിനായുള്ള ദി​ലീ​പി​ന്‍റെ ആ​വ​ശ്യം ത​ള്ളി
Sunday, June 16, 2024 5:10 AM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ജാ​മ്യ ഹ​ര്‍​ജി​യോ​ടൊ​പ്പം ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്ന ന​ട​ന്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി.

രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍​ക്കാ​യാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ദി​ലീ​പി​ന് പ​ക​ര്‍​പ്പു​ക​ള്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് പി.​വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

സു​നി​യു​ടെ ജാ​മ്യ ഹ​ര്‍​ജി​യു​ടെ പ​ക​ര്‍​പ്പ് ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ പു​തി​യ അ​പേ​ക്ഷ ന​ല്‍​കാ​ന്‍ സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യി ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കി​യ​തി​ന് പ​ള്‍​സ​ര്‍ സു​നി​ക്ക് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം 25,000 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

ഒ​രു ജാ​മ്യ ഹ​ര്‍​ജി ത​ള്ളി മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ വീ​ണ്ടും ജാ​മ്യ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പി​ഴ ചു​മ​ത്തി​യ​ത്. ഈ ​ജാ​മ്യ ഹ​ര്‍​ജി​യും ത​ള്ളി​യി​രു​ന്നു.