എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1429431
Saturday, June 15, 2024 4:58 AM IST
കൊച്ചി: നഗരത്തില്‍ വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. തോപ്പുംപടി സ്വദേശി അതുല്‍ ഫ്രാന്‍സിസി(28)നെ ആണ് കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും മരട് പോലീസും ചേര്‍ന്ന് മരട് പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍നിന്ന് 7.40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.