ബികെ കോളജ് വജ്രജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
Tuesday, September 24, 2024 4:21 AM IST
അ​തി​ര​മ്പു​ഴ: അ​മ​ല​ഗി​രി ബി​കെ കോ​ള​ജി​ന്‍റെ ഒ​രു വ​ര്‍ഷം നീ​ണ്ടു നി​ല്‍ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​ജൂ​ബി​ലി ആ​ഘോ​ഷം ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് മാ​നേ​ജ​ര്‍ മ​ദ​ര്‍ ലി​ല്ലി റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ​ജ്ര​ജൂ​ബി​ലി ക​ര്‍മ​പ​ദ്ധ​തി​ക​ളു​ടെ പ്ര​കാ​ശ​നം ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി നി​ര്‍വ​ഹി​ക്കും. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍സി​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മി​നി തോ​മ​സ്, ഡോ. ​മി​നി ആ​ലീ​സ്, ഡോ. ​രേ​ഖ മാ​ത്യൂ​സ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഡോ. ​സ്റ്റാ​ര്‍ലെ​റ്റ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. കോ​ള​ജി​ന്‍റെ വ​ള​ര്‍ച്ച​യി​ല്‍ ഒ​പ്പം​ന​ട​ന്ന 60 ഗു​രു​ക്ക​ന്മാ​രെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ക്കും.


വി​ദ്യാ​ര്‍ഥി​നി​ക​ളാ​യി​രു​ന്ന 60 സ​ന്യ​സ്ത​സ​മ​ര്‍പ്പി​ത​രു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​യി​രി​ക്കും. എ​സ്എ​ബി​എ​സ് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍സി​ലെ സ​ന്യാ​സി​നി​ക​ള്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1965ല്‍ ​സ്ഥാ​പി​ച്ച​താ​ണ് അ​മ​ല​ഗി​രി ബി​ഷ​പ് കു​ര്യാ​ള​ശേ​രി കോ​ള​ജ്.