നീലംപേരൂർ പൂരം പടയണി: ഇന്ന് താപസക്കോലം എഴുന്നള്ളും
Monday, September 23, 2024 11:35 PM IST
നീ​​ലം​​പേ​​രൂ​ർ: നി​​റ​​ങ്ങ​​ൾ നി​​റ​​ഞ്ഞാ​​ടു​​ന്ന പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ലേ​​ക്ക് ഇ​​ന്നുമു​​ത​​ൽ പ്ലാ​​വി​​ലക്കോ​​ല​​ങ്ങ​​ൾ വ​​ന്നുതു​​ട​​ങ്ങും. രാ​​ത്രി 10ന് ​​താ​​പ​​സ​​ക്കോ​​ലം പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ൽ എ​​ത്തും. പ​​ട​​യ​​ണി​​യു​​ടെ ഒ​ന്പ​താം ദി​​വ​​സം മു​​ത​​ൽ 12-ാം ദി​​വ​​സം വ​​രെ പ്ലാ​​വി​​ല​ക്കോ​​ല​​ങ്ങ​​ളാ​​ണ് അ​​ടി​​യ​​ന്ത​​ര കോ​​ല​​ങ്ങ​​ൾ. പ്ലാ​​വി​​ല​​യു​​ടെ പ​​ച്ച​​നി​​റ​​മാ​​ണ് ഈ ​​ഘ​​ട്ട​​ത്തി​​ലെ കോ​​ല​​ങ്ങ​​ളു​​ടെ നി​​റം.

ക​​ല്യാ​​ണ​​സൗ​​ഗ​​ന്ധി​​കം തേ​​ടി​​യു​​ള്ള ഭീ​​മ​​സേ​​ന​​ന്‍റെ യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ ക​​ണ്ടു​​മു​​ട്ടു​​ന്ന മാ​​ർ​​ക്ക​​ണ്ഡേ​​യ മു​​നി​​യു​​ടെ താ​​പ​​സ​​ക്കോ​​ല​​മാ​​ണ് പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ൽ എ​​ത്തു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​ത്രി കു​​ടം​​പൂ​​ജ ക​​ളി​​യു​​ടെ​​യും തോ​​ത്താ​​ക​​ളി​​യു​​ടെ​​യും പ്ര​​ത്യേ​​ക മേ​​ള​​ത്തി​​ന്‍റെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ കു​​ട​​നീ​​ർ​​ത്ത് ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ത്തി​​യാ​​ണ് പ​​ട​​യ​​ണി​​യു​​ടെ ര​​ണ്ടാം ഘ​​ട്ടം അ​​വ​​സാ​​നി​​പ്പി​​ച്ച് മൂ​​ന്നാം ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​ത്. ഓ​​ണ​​പ്പി​​റ്റേ​​ന്ന് അ​​വി​​ട്ടം നാ​​ളി​​ൽ ചൂ​​ട്ടു​​വ​​ച്ച് ആ​​രം​​ഭി​​ച്ച് പ​​ട​​യ​​ണി​​യു​​ടെ പാ​​തി ദൂ​​രം പി​​ന്നി​​ടു​​മ്പോ​​ൾ പൂ​​രം പ​​ട​​യ​​ണി​​യി​​ലേ​​ക്കു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ളും ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്ത് പു​​രോ​​ഗ​​മി​​ക്കു​​ന്നു​​ണ്ട്.


വ​​ലി​​യ അ​​ന്ന​​ങ്ങ​​ളു​​ടെ ക​​ച്ചി വ​​രി​​ച്ചി​​ൽ ഏ​​ക​​ദേ​​ശം പൂ​​ർ​​ത്തി​​യാ​​യി.​ ര​​ണ്ട് ഇ​​ട​​ത്ത​​രം അ​​ന്ന​​ങ്ങ​​ളും ഒ​​രു വ​​ലി​​യ​​ന്ന​​വു​​മാ​​ണ് ക്ഷേ​​ത്ര മൈ​​താ​​ന​​ത്ത് ഒ​​രു​​ങ്ങു​​ന്ന​​ത്‌. ദേ​​ശ​​ത്തി​​ന്‍റെ സ​​മ​​ർ​​പ്പ​​ണ​​മാ​​യി 61 ചെ​​റി​​യ​​ന്ന​​ങ്ങ​​ളു​​ടെ​​യും പ​​ണി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.