കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ധ​ര്‍ണാ​സ​മ​രം ന​ട​ത്തി
Tuesday, September 24, 2024 4:21 AM IST
അ​റു​നൂ​റ്റി​മം​ഗ​ലം: അ​റു​നൂ​റ്റി​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ത​രം താ​ഴ്ത്തി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ധ​ര്‍ണാ​സ​മ​രം ന​ട​ത്തി. കോ​ണ്‍ഗ്ര​സ് മു​ള​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ധ​ര്‍ണാ​സ​മ​രം ന​ട​ത്തി​യ​ത്.

മൂ​ന്ന് ജീ​വ​ന​ക്കാ​രെ വൈ​ക്ക​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തോ​ടെ അ​റു​നൂ​റ്റി​മം​ഗ​ലം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും സ​മ​ര​ക്കാ​ര്‍ പ​റ​യു​ന്നു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍ഗ്ര​സ് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജയിം​സ് പു​ല്ലാ​പ്പ​ള്ളി​ല്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നു ജോ​ര്‍ജ്, പി.​ആ​ര്‍. രാ​ജീ​വ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​ഫി ജോ​സ​ഫ്, സു​ബി​ന്‍ മാ​ത്യു, ജി​ത്തു ക​രി​മാ​ടം, ര​ഘു മു​ള്ള​ന്‍കു​ഴി, ബാ​ബു മ​റ്റ​കോ​ട​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.