ജ​ല​ദു​ര​ന്ത​ നി​വാ​ര​ണം: ജ​ന​കീ​യ ശി​ല്പ​ശാ​ല ഇന്ന്
Monday, September 23, 2024 11:35 PM IST
പാലാ: ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മീ​ന​ച്ചി​ൽ ന​ദീ-​മ​ഴ നി​രീ​ക്ഷ​ണ ശൃം​ഖ​ല, മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ക്ലൈ​മ​റ്റ് ആ​ക്‌​ഷ​ൻ ഗ്രൂ​പ്പ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നു രാ​വി​ലെ 11ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ "മീ​ന​ച്ചി​ൽ ന​ദീ​ത​ടം: ജ​ല ദു​ര​ന്ത​നി​വാ​ര​ണം' എന്ന വി​ഷ​യ​ത്തി​ൽ ജ​ന​കീ​യ ശി​ല്പ​ശാ​ല ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ സാ​മു​വ​ൽ ഉദ്ഘാ​ട​നം ചെ​യ്യും. ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്രം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​മ​നോ​ജ് പി. ​സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹിക്കും.

മീ​ന​ച്ചി​ൽ ന​ദീ​ത​ടം: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​തി​തീ​വ്ര മ​ഴ​യും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ടി.​കെ. ദൃ​ശ്യ , ഉ​രു​ൾ​പൊ​ട്ട​ൽ: കാ​ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​പി.​ആ​ർ. അ​രു​ൺ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.


ഡോ. ​സെ​ലി​ൻ ജോ​ർ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജ​യിം​സ്, മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​കെ.​കെ. ജ​യ​സൂ​ര്യ​ൻ, മീ​ന​ച്ചി​ൽ ന​ദീ-​മ​ഴ നി​രീ​ക്ഷ​ണ ശൃം​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ബി ഇ​മ്മാ​നു​വ​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റോ​ബേ​ഴ്സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫോ​ൺ: 9400213141.