വെ​ച്ചൂ​ർ ഇ​ട​യാ​ഴം വ​ല്യാ​റ​വ​ള​വി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു
Tuesday, September 24, 2024 4:21 AM IST
വെ​ച്ചൂ​ർ: ഇ​ട​യാ​ഴം- ക​ല്ല​റ റോ​ഡി​ലെ വീ​തി കു​റ​ഞ്ഞ കൊ​ടും​വ​ള​വാ​യ വ​ല്യാ​റ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഈ ​വ​ള​വി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് ക​ല്ല​റ സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി വി​ഷ്ണു ഷാ​ജി(32) മ​ര​ണ​പ്പെ​ട്ട​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ത​ക​രാ​റി​ലാ​യ പോ​സ്റ്റ് മാ​റ്റി​യ​ശേ​ഷം പാ​ട​ത്തി​ട്ടി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ ബൈ​ക്കി​ൽ നി​ന്നു തെ​റി​ച്ചു വീ​ണ യു​വാ​ക്ക​ൾ പോ​സ്റ്റി​ലി​ടി​ച്ച​താ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​ക്കി​യ​ത്.


റോ​ഡി​ലെ വ​ള​വി​ൽ വേ​ഗ​ത കു​റ​ച്ച് വാ​ഹ​ന​ങ്ങ​ൾ വ​ന്നാ​ലും നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന സ്ഥി​തി​യാ​ണി​വ​ടെ​യെ​ന്ന് വാ​ഹ​ന യാ​ത്രി​ക​ർ പ​റ​യു​ന്നു. വ​ള​വി​ൽ ഒ​രു​ഭാ​ഗ​ത്ത് പു​ല്ലും കു​റ്റി​ച്ചെ​ടി​ക​ളും വ​ള​ർ​ന്ന് മൂ​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​രു​ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തൊ​ട്ടു​മു​മ്പി​ലെ​ത്തു​മ്പോ​ൾ മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യു. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന വ​ല്യാ​റ​വ​ള​വ് നി​വ​ർ​ത്തി ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.