പാലം വലിക്കരുതേ... ഈ ​പാ​ല​ം വി​ക​സ​ന​മു​ര​ടി​പ്പി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​ം
Sunday, September 22, 2024 11:12 PM IST
കോ​​ട്ട​​യം: പ്ര​​വേ​​ശ​​ന പാ​​ത​​യി​​ല്ലാ​​തെ നോ​​ക്കു​​കു​​ത്തി​​യാ​​യി തൊ​​ള്ളാ​​യി​​രം പാ​​ലം. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ വി​​ക​​സ​​ന​​മു​​ര​​ടി​​പ്പി​​ന്‍റെ നേ​​ര്‍​സാ​​ക്ഷ്യ​​മാ​​ണ് ആ​​ളു​​ക​​ള്‍​ക്ക് ക​​യ​​റാ​​നാ​​കാ​​തെ ആ​​കാ​​ശ​​ത്തി​​ല്‍ നി​​ല്‍​ക്കു​​ന്ന ഈ ​​പാ​​ലം. അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്ന്, 20 വാ​​ര്‍​ഡു​​ക​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന പ​​രി​​പ്പ് - തൊ​​ള്ളാ​​യി​​രം റോ​​ഡി​​ലാ​​ണ് നാ​​ട്ടു​​കാ​​രെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി നി​​ല്‍​ക്കു​​ന്ന ഈ ​​പാ​​ലം. റോ​​ഡി​​ന്‍റെ നി​​ര്‍​മാ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണു പാ​​ല​​വും നി​​ര്‍​മി​​ച്ച​​ത്. പി​​എം​​ആ​​ര്‍​വൈ പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി 12 കോ​​ടി അ​​നു​​വ​​ദി​​ച്ച റോ​​ഡി​​ന്‍റെ പ​​ണി​​യും ഇ​​തു​​വ​​രെ പൂ​​ര്‍​ത്തി​​യാ​​യി​​ട്ടി​​ല്ല.

വാ​​ഹ​​ന​​ത്തി​​ല്‍ പോ​​യി​​ട്ട് കാ​​ല്‍​ന​​ട​​യാ​​യി പോ​​ലും റോ​​ഡി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കാ​​നാ​​വാ​​ത്ത ദു​​ര​​വ​​സ്ഥ​​യാ​​ണ്. ഒ​​ന്നാം​​ഘ​​ട്ട നി​​ര്‍​മാ​​ണ​​ത്തി​​നു​​ശേ​​ഷം ര​​ണ്ടാം​​ഘ​​ട്ട​​മാ​​യി കു​​റെ മെ​​റ്റ​​ല്‍ നി​​ര​​ത്തി​​യ​​തോ​​ടെ പ​​ണി പൂ​​ര്‍​ണ​​മാ​​യി സ്തം​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. നൂ​​റു​​ക​​ണ​​ക്കി​​ന് യാ​​ത്ര​​ക്കാ​​ര്‍​ക്കു മാ​​ത്ര​​മ​​ല്ല നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍​ക്കും ക​​ര്‍​ഷ​​ക തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും റോ​​ഡി​​ന്‍റെ ദു​​ര​​വ​​സ്ഥ വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ് സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


തൊ​​ള്ളാ​​യി​​ര​​ത്തി​​ലും പ​​രി​​സ​​ര​​ത്തു​​മാ​​യി നൂ​​റു​​ക​​ണ​​ക്കി​​ന് ഏ​​ക്ക​​ര്‍ പാ​​ട​​ത്തെ നെ​​ല്ലു ക​​യ​​റ്റി​​ക്കൊ​​ണ്ടു പോ​​കാ​​ന്‍ മാ​​ര്‍​ഗ​​മി​​ല്ലാ​​തെ ക​​ര്‍​ഷ​​ക​​ര്‍ കൊ​​യ്ത്ത് സീ​​സ​​ണി​​ല്‍ നെ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ്. റോ​​ഡു നി​​ര്‍​മാ​​ണം ഏ​​റ്റെ​​ടു​​ത്ത കോ​​ണ്‍​ട്രാ​​ക്ട​​റു​​ടെ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും നി​​രു​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ യാ​​ത്രാ​​ദു​​രി​​ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്ന​​ത്.

കോ​​ണ​​ത്താ​​റ്റു പാ​​ലം പൊ​​ളി​​ച്ചി​​ട്ടി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ​​രി​​പ്പ് - തൊ​​ള്ളാ​​യി​​രം റോ​​ഡ് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ കു​​മ​​ര​​കം റോ​​ഡി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും ഒ​​രു പ​​രി​​ധി​​വ​​രെ പ​​രി​​ഹാ​​ര​​മാ​​കു​​മാ​​യി​​രു​​ന്നു. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട്ട് പാ​​ല​​ത്തി​​ന്‍റെ പ്ര​​വേ​​ശ​​ന പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണ​​വും റോ​​ഡി​​ന്‍റെ പ​​ണി​​യും തീ​​ര്‍​ത്ത് ദു​​രി​​ത​​യാ​​ത്ര​​യ്ക്ക് പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.