സി​മ്പോ​സി​യം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം 2020
Tuesday, September 24, 2024 4:21 AM IST
മു​ട്ടു​ചി​റ: സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 ന​ട​പ്പി​ലാ​ക്ക​ല്‍, വെ​ല്ലു​വി​ളി​ക​ള്‍ സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​മ്പോ​സി​യം ന​ട​ത്തും. 26ന് ​രാ​വി​ലെ 9.30 മു​ത​ല്‍ ഒ​ന്നു​വ​രെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പാ​ഠ്യ​പ​ദ്ധ​തി, അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര​വ​ത്കര​ണം, സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം എ​ന്നി​ങ്ങ​നെ വി​വി​ധ ഉ​പ​വി​ഷ​യ​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ വി​ദ​ഗ്ധര്‍ സം​സാ​രി​ക്കും. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​നി​ലെ പ്ര​ഫ ഡോ ​ടി.​സി. ത​ങ്ക​ച്ച​ന്‍ മോ​ഡ​റേ​റ്റ് ചെ​യ്യും. സി​മ്പോ​സി​യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധരാ​യ ഡോ ​എം.​എ. സു​ധീ​ര്‍, ഡോ.​മോ​ഹ​ന്‍ ബി. ​മേ​നോ​ന്‍, പ്ര​ഫ. ഡോ.​വ​ര്‍ഗീ​സ് കെ. ​ചെ​റി​യാ​ന്‍, ഡോ ​ടി.​എം. മോ​ളി​ക്കു​ട്ടി, പ്ര​ഫ ഡോ. ​ജെ.​വി. ആ​ശ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


പാ​ലാ കോ​ര്‍പറേ​റ്റ് സെ​ക്ര​ട്ട​റി ഫാ.​ജോ​ര്‍ജ് പു​ല്ലു​കാ​ലാ​യി​ല്‍ ലി​മ്പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ബ്രാ​ഹം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ജി​ജി ജേ​ക്ക​ബ്, അ​ധ്യാ​പ​ക​രാ​യ ധീ​ര​ജ് അ​ഗ​സ്റ്റി​ന്‍, റോ​ബി​ന്‍ മാ​ത്യു, ഡൊ​മി​നി​ക്, സ്വ​പ്ന മേ​ഴ്‌​സി, സി​സി ഇ​ഗ്നേ​ഷ്യ​സ്എ​ന്നി​വ​ര്‍ നേ​തൃ​ത്വം കൊ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍ 94474 00447