അ​യ്യ​ർ​കു​ള​ങ്ങ​ര കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം കേ​ര​ള കോ​ൺ​ഗ്ര​സ് എം
Tuesday, September 24, 2024 4:21 AM IST
വൈ​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ൾ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യി​രു​ന്ന അ​യ്യ​ർ​കു​ള​ങ്ങ​ര ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ടൗ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​കാ​ല​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​തേ​പോ​ലെ ത​ന്നെ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ദ്ധ​തി കു​റ​ഞ്ഞ മു​ത​ൽ മു​ട​ക്കി​ൽ ന​ട​പ്പാ​ക്കാ​നാ​കും.

വൈ​ക്കം ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് പി​റ​വ​ത്ത് നി​ന്ന് ജ​ല​വി​ത​ര​ണം ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ലും പൂ​ർ​ണ​തോ​തി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് ഈ ​പ​ദ്ധ​തി പ​ര്യാ​പ്ത​മാ​കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ​അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് ച​രി​വു​പ​റ​മ്പി​ൽ, ജി​ജോ കൊ​ളു​ത്തു​വാ​യി​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷി​ബി സ​ന്തോ​ഷ്, ജെ​യിം​സ് കൊ​ച്ചു​ത​റ, ജോ​സ് ക​ട​വി​ത്ത​റ, അ​ജി​മോ​ൻ ആ​ദി​ത്യ​നി​വാ​സ്, ജോ​സ​ഫ് കാ​ട്ടു​മു​റി, ജോ​മി സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.