പു​തു​പ്പ​ള്ളി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​ക​ണം
Monday, September 23, 2024 5:45 AM IST
പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​മ്യൂ​ണി​റ്റി ഹാ​ളി​ന് ഇ.​എം.​എ​സി​ന്‍റെ പേ​രു ന​ൽ​കാ​നു​ള്ള നീ​ക്കം 53 വ​ർ​ഷം പു​തു​പ്പ​ള്ളി എം​എ​ൽ​എ​യും ര​ണ്ടു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സാം ​കെ. വ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കെ. വ​ർ​ക്കി പു​തു​പ്പ​ള്ളി ക​വ​ല​യി​ൽ ഉ​പ​വ​സി​ക്കും.


തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്‌​ണ​ൻ എം​എ​ൽ​എ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നേ​തൃ​യോ​ഗ​ത്തി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി കു​ഞ്ഞ് ഇ​ല്ല​മ്പ​ള്ളി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ബി. ഗി​രീ​ശ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കു​ഞ്ഞ് പു​തു​ശേ​രി, ജെ.​ജി. പാ​ല​യ്ക്ക​ലോ​ടി, ജി​നു കെ. ​പോ​ൾ, ജെ​യ്‌​സ​ൺ പെ​രു​വേ​ലി, തോ​മ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.