ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍ത്ത് ലാ​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, September 24, 2024 4:21 AM IST
കോ​ട്ട​യം: കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍ത്ത് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് മി​ഷ​ന്‍ ഹെ​ല്‍ത്ത് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 2023-24 സാ​മ്പ​ത്തി​ക​വ​ര്‍ഷം ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ അ​നു​വ​ദി​ച്ച ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍ത്ത് ലാ​ബ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

96 ല​ക്ഷം രൂ​പ കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​നും ബാ​ക്കി തു​ക അ​ത്യാ​ധു​നി​ക ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​മാ​ണ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ബ​യോ​കെ​മി​സ്ട്രി, പ​തോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ളാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. എ​ച്ച്എ​ല്‍എ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണി പൂ​ര്‍ത്തി​യാ​ക്കി​യ ലാ​ബി​ല്‍ സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നും റ​ഫ​റ​ല്‍ ആ​യി ല​ഭി​ക്കു​ന്ന ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ള്‍ ഹ​ബ്ബ് ആ​ന്‍ഡ് സ്‌​പോ​ക്ക് രീ​തി​യി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും.


ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു ആ​ശു​പ​ത്രി​യ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ഡ്വ.​കെ. ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല, അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. പു​ഷ്പ​മ​ണി, ജെ​സി ഷാ​ജ​ന്‍, പി.​എം. മാ​ത്യു, മ​ഞ്ജു സു​ജി​ത്ത്, ന​ഗ​ര​സ​ഭാം​ഗം സി​ന്‍സി പാ​റ​യി​ല്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ന്‍ ചാ​ര്‍ജ് ഡോ.​എം. ശാ​ന്തി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.