പെരുവന്താനം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ സ​ഹ​വാ​സ ക്യാ​മ്പ് ഇന്നുമ ുതൽ
Monday, September 23, 2024 11:35 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക്, സൈ​ക്കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. പു​ഞ്ച​വ​യ​ൽ കേ​ന്ദ്രീ​ക​രി​ച്ച് പാ​ക്കാ​നം, 504, കു​ഴി​മാ​വ് മേ​ഖ​ല​ക​ളി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​ത്തോ​ടൊ​പ്പം താ​മ​സി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ തൊ​ട്ട​റി​ഞ്ഞ് മ​ന​സി​ലാ​ക്കു​ന്ന​തി​നും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും ക്യാ​മ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. കൂ​ടാ​തെ ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ​സേ​ന, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, മ​ത-​സാ​മു​ദാ​യി​ക-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, പ്ര​ഫ​ഷ​ണ​ല്‍ രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സം​വാ​ദ​ങ്ങ​ൾ, പ്രോ​ജ​ക്‌​ട് രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ എ​ന്നി​വ ന​ട​ത്തും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക സ​ർ​വേ​യും സം​ഘ​ടി​പ്പി​ക്കും. ഇ​തി​ൽ​നി​ന്ന് ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കും. സ​മൂ​ഹ​ത്തി​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക​ത​ട്ടി​പ്പും അ​തി​നു സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ളും, മ​ദ്യം മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ഫ്ലാ​ഷ് മോ​ബു​ക​ളും സം​ഘ​ടി​പ്പിക്കും.

പൊ​തു​വീ​ഥി​ക​ളു​ടെ​യും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​നും ഒ​രു ദി​നം മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പു​ഴ​യി​ലെ മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച പ​ഠ​ന​വും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​ന് സ​ഹാ​യ​മാ​കു​ന്ന വി​ധ​ത്തി​ല്‍ സൈ​ക്കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​ൺ​സ​ലിം​ഗും മാ​ന​സി​കാ​രോ​ഗ്യ ക്ലാ​സു​ക​ളും ന​ട​ത്തും.


തു​ട​ർ കൗ​ൺ​സ​ലിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കോ​ള​ജി​ലെ സൈ​ക്കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കും. വീ​ട്ട​മ്മ​മാ​ര്‍​ക്കും ക​ർ​ഷ​ക​ർ​ക്കും അ​ധി​ക വ​രു​മാ​നം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം ക്ലാ​സു​ക​ൾ കോ​ള​ജി​ലെ ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ആ​ധു​നി​ക ത​ല​മു​റ കോ​ഴ്സു​ക​ളും ജോ​ലി​സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച് വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചും സ​ഹ​വാ​സ ക്യാ​മ്പി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കും.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പു​ഞ്ച​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റൃ​ന്‍ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രേ​ഖാ​ദാ​സ് നി​ർ​വ​ഹി​ക്കും. ഫാ. ​മാ​ത്യു പു​ത്ത​ന്‍​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ര്‍ പി.​കെ. പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ല്‍​കു​മാ​ര്‍, ബെ​ന്നി ചേ​റ്റു​കു​ഴി, ദി​ലീ​ഷ് ദി​വാ​ക​ര​ന്‍, പ്ര​സ​ന്ന ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ഫാ. ​ജോ​സ​ഫ് വ​ഴ​പ്പ​നാ​ടി, ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യി​ല്‍, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, സു​പ​ർ​ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, കെ.​എം. ശ​ര​ണ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.