ദൈ​​വ​​ദാ​​സ​​ന്‍ മാ​​ര്‍ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ 55-ാം ശ്രാ​​ദ്ധ​​പ്പെ​​രു​​ന്നാ​​ള്‍ ആ​​ച​​ര​​ണം
Monday, September 23, 2024 11:35 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ ആ​​ര്‍​ച്ച്ബി​​ഷ​​പ് ദൈ​​വ​​ദാ​​സ​​ന്‍ മാ​​ര്‍ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ന്‍റെ 55-ാം ച​​ര​​മ​​വാ​​ര്‍​ഷി​​കാ​​ച​​ര​​ണം സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ലെ ദൈ​​വ​​ദാ​​സ​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി ചെ​​യ്യു​​ന്ന മ​​ര്‍​ത്ത്മ​​റി​​യം ക​​ബ​​റി​​ട​​പ​​ള്ളി​​യി​​ല്‍ ഒ​​ക്ടോ​​ബ​​ര്‍ ഒ​​ന്നു​​മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ ന​​ട​​ക്കും.

ഒ​​ന്നു മു​​ത​​ല്‍ എ​​ട്ടു​​വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന. നാ​​ലു​​മു​​ത​​ല്‍ ആ​​റു​​വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ വൈ​​കു​​ന്നേ​​രം കാ​​വു​​കാ​​ട്ട് ക​​ണ്‍​വ​​ന്‍​ഷ​​ന്‍.

വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഫാ.​​ജോ​​ര്‍​ജ് കൂ​​ട്ടു​​മ്മേ​​ല്‍, ദൈ​​വ​​ദാ​​സ​​ന്‍ പൗ​​രോ​​ഹി​​ത്യം ന​​ല്‍​കി​​യ വൈ​​ദി​​ക​​ര്‍, ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് രാ​​ജേ​​ന്ദ്ര​​ന്‍, മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, ഫാ. ​​മാ​​ത്യു മു​​ള​​ങ്ങാ​​ട്ടു​​ശേ​​രി, മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, റ​​വ.​​ഡോ. വ​​ര്‍​ഗീ​​സ് മ​​റ്റ​​ത്തി​​ല്‍ എ​​ന്നി​​വ​​രും ആ​​റി​​ന് രാ​​വി​​ലെ 5.15ന് ​​ഫാ.​​ആ​​ന്‍റ​​ണി അ​​റ​​യ്ക്ക​​ത്ത​​റ, 6.30ന് ​​റ​​വ.​​ഡോ. ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, 8.30ന് ​​ഫാ. മാ​​ത്യു കാ​​വു​​കാ​​ട്ട്, പ​​ത്തി​​ന് ഫാ. ​​ആ​​ന്‍റ​​ണി തു​​ണ്ടു​​ക​​ളം എ​​ന്നി​​വ​​രും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.


ശ്രാ​​ദ്ധ​​പ്പെ​​രു​​ന്നാ​​ള്‍​ദി​​ന​​മാ​​യ ഒ​​മ്പ​​തി​​ന് രാ​​വി​​ലെ 5.45ന് ​​നി​​യു​​ക്ത ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, 7.15ന് ​​മോ​​ണ്‍. വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍, 8.30ന് ​​റ​​വ.​​ഡോ. ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, 9.45ന് ​​അ​​തി​​രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​ര്‍, 11ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ഫാ.​​ആ​​ന്‍റ​​ണി പോ​​രൂ​​ക്ക​​ര, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍​ജ് കോ​​ച്ചേ​​രി എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. അ​​ന്ന് ഉ​​ച്ച​​യ്ക്ക് 12.30ന് ​​നേ​​ര്‍​ച്ച​​ഭ​​ക്ഷ​​ണ​​വി​​ത​​ര​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.