കു​ടും​ബ സം​ഗ​മം
Tuesday, September 24, 2024 4:21 AM IST
ഞീ​ഴൂ​ര്‍: ചി​ത്തി​ര​വി​ലാ​സം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ​യും വ​നി​താ സ​മാ​ജ​ത്തി​ന്‍റെ​യും വാ​ര്‍​ഷി​ക യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും വൈ​ക്കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​ജി.​എം. നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​ബി. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച സ​മ്മി​ശ്ര ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ച അ​നൂ​പ് കു​മാ​ര്‍, മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡു ല​ഭി​ച്ച ശോ​ഭ​ന രാ​ധാ​കൃ​ഷ്ണ​ന്‍, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ ന​ന്ദ​ന ബി.​നാ​യ​ര്‍ എ​ന്നി​വ​രെ എ​ന്‍​എ​സ്എ​സ് പ്ര​തി​നി​ധി​സ​ഭാം​ഗം എ​ന്‍. പ​ത്മ​നാ​ഭ​പി​ള്ള, യൂ​ണി​യ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. മു​രു​കേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ന​ളി​നി രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ അ​നു​മോ​ദി​ച്ചു. ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ലാ ദി​ലീ​പ്, പി.​ഡി. രാ​ധാ​കൃ​ഷ്ണ​ന്‍, ബി​ന്ദു രാ​ധാ​കൃ​ഷ്ണ​ന്‍, അ​നി​ല്‍​കു​മാ​ര്‍ മാ​ളി​യ്ക്കേ​ല്‍, ജി​ലു​മോ​ള്‍ ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.