ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യു​ടെ ഐ ​ഫോ​ണും 35,000 രൂ​പ​യും മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
Tuesday, September 24, 2024 4:21 AM IST
കോ​ട്ട​യം: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രി​യു​ടെ ഐ ​ഫോ​ണും 35,000 രൂ​പ​യും മോ​ഷ്ടി​ച്ച​യാ​ളെ കോ​ട്ട​യം റെ​യി​ല്‍വേ പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ പ​ടി​ഞ്ഞാ​റെ​മു​റി​യി​ല്‍ മു​കേ​ഷ് (29) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണം ന​ട​ത്തി​യ ഫോ​ണ്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ വി​ൽ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ളെ റെ​യി​ല്‍വേ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ ആ​റി​നു പൂ​നൈ-​ക​ന്യാ​കു​മാ​രി എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ വ​ച്ചാ​ണു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​ടെ ഫോ​ണും പ​ണ​വും മോ​ഷ്‌​ടി​ച്ച​ത്. ഇ​യാ​ളു​ടെ പേ​രി​ല്‍ ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട്, പ​ള്ളി​ക്ക​ത്തോ​ട്, എ​റ​ണാ​കു​ളം റെ​യി​ല്‍വേ പോ​ലീ​സ്, ഏ​റ്റു​മാ​നൂ​ര്‍, ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ണ്ട്. റെ​യി​ല്‍വേ എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.