കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രെ അ​നു​മോ​ദി​ച്ചു
Tuesday, September 24, 2024 4:21 AM IST
വൈ​ക്കം: പ​രി​മി​തി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു 105 ശ​ത​മാ​നം പ്ര​തി​ദി​ന വ​രു​മാ​നം നേ​ടി റെ​ക്കാ​ർ​ഡി​ട്ട വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രെ വൈ​ക്കം കെ​എ​സ്ആ​ർ​ടി​സി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. ഡോ. ​പ്രീ​ത് ഭാ​സ്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​മി​തി ര​ക്ഷാ​ധി​കാ​രി പി. ​സോ​മ​ൻ​പി​ള്ള സൂ​പ്ര​ണ്ട് സി​ന്ധു​വി​ന് ഉ​പ​ഹാ​രം ന​ൽ​കി. പ്ര​സി​ഡന്‍റ് സു​ബൈ​ർ, സെ​ക്ര​ട്ട​റി മ​ധു ആ​ർ. പ​ണി​ക്ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.