മെ​ഡി​. കോ​ള​ജി​ൽ പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇന്ന്
Monday, September 23, 2024 11:35 PM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ച്ച വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പു​​തി​​യ പ്ര​​ധാ​​ന പ്ര​​വേ​​ശ​​ന​​ക​​വാ​​ട​​ത്തി​​ന്‍റെ നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​ന​​വും ജോ​​ണ്‍ ബ്രി​​ട്ടാ​​സ് എം​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക​​വി​​ക​​സ​​ന​​ഫ​​ണ്ടു​​വ​​ഴി അ​​നു​​വ​​ദി​​ച്ച ന​​വീ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നോ​​ദ്ഘാ​​ട​​ന​​വും ഇ​​ന്നു മൂ​​ന്നി​​ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് നി​​ര്‍​വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ആ​​റു​​കോ​​ടി 40 ല​​ക്ഷം രൂ​​പ മു​​ത​​ല്‍​മു​​ട​​ക്കി​​ല്‍ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളാ​​ണ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​ത്. 42.15 ല​​ക്ഷം രൂ​​പ മു​​ട​​ക്കി​​യ നി​​ര്‍​മി​​ച്ച സൈ​​ക്കോ സോ​​ഷ്യ​​ല്‍ റീ​​ഹാ​​ബ​​ലി​​ലേ​​റ്റ​​ന്‍ ഏ​​രി​​യ, 88 ല​​ക്ഷം രൂ​​പ മു​​ട​​ക്കി നി​​ര്‍​മി​​ച്ച ഡോ​​ണ​​ര്‍ ഫ്ര​​ണ്ട്‌​ലി ബ്ല​​ഡ് സെ​ന്‍റ​​ര്‍ ആ​​ന്‍​ഡ് പി​ജി റി​​സ​​ര്‍​ച്ച് യൂ​​ണി​​റ്റ്, ഗൈ​​ന​​ക്കോ​​ള​​ജി ബ്ലോ​ക്കി​​ല്‍ 25 ല​​ക്ഷം രൂ​​പ മു​​ട​​ക്കി​​യു​​ള്ള കൂ​​ട്ടി​​രി​​പ്പു​​കാ​​രു​​ടെ കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്രം, 1.83 കോ​​ടി രൂ​​പ മു​​ട​​ക്കി​​യ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലെ പു​​തി​​യ ലി​​ഫ്റ്റ് ട​​വ​​ര്‍, 50 ല​​ക്ഷം രൂ​​പ മു​​ട​​ക്കി​​യ സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സ് അ​​ന​​ക്സ്, 1.54 കോ​​ടി രൂ​​പ മു​​ട​​ക്കി​​യ 750 കെ.​​വി.​​എ. ഡീ​​സ​​ല്‍ ജ​​ന​​റേ​​റ്റ​​ര്‍, 750 കെ​​വി​​എ ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​ര്‍, ര​​ണ്ടു​​കോ​​ടി 46 ല​​ക്ഷം കോ​​ടി രൂ​​പ മു​​ട​​ക്കി​​യ ആ​​ധു​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, 1.2 കോ​​ടി രൂ​​പ മു​​ട​​ക്കി ന​​വീ​​ക​​രി​​ച്ച ഒ​​പി വി​​ഭാ​​ഗം എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.


99.3 ല​​ക്ഷം രൂ​​പ ്‍​മു​​ട​​ക്കി​​യാ​​ണ് പ്ര​​ധാ​​ന പ്ര​​വേ​​ശ​​ന​​ക​​വാ​​ടം നി​​ര്‍​മി​​ക്കു​​ന്ന​​ത്.
എം​​പി​​മാ​​രാ​​യ കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, ജോ​​ണ്‍ ബ്രി​​ട്ടാ​​സ്, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി. കെ. ​​ജ​​യ​​കു​​മാ​​ര്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​വി. ബി​​ന്ദു, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ആ​​ര്യാ രാ​​ജ​​ന്‍, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റു​മാ​​രാ​​യ ദീ​​പ ജോ​​സ്, ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റോ​​സ​​മ്മ സോ​​ണി, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ഫി​​ലി​​പ്പ്, ഡി​​സി​​എ​​ച്ച് പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

പൂ​​ർ​​ത്തി​​യാ​​യ പ​​ദ്ധ​​തി​​ക​​ൾ

സൈ​​ക്കോ സോ​​ഷ്യ​​ല്‍ റീ​​ഹാ​​ബ​​ിലി​​റ്റേഷന്‍ ഏ​​രി​​യ-42.15 ല​​ക്ഷം
ഡോ​​ണ​​ര്‍ ഫ്ര​​ണ്ട്‌​ലി ബ്ല​​ഡ് സെ​​ന്‍റ​ര്‍ ആ​​ന്‍​ഡ് പി​ജി റി​​സ​​ര്‍​ച്ച് യൂ​​ണി​​
റ്റ്-88 ല​​ക്ഷം
ഗൈ​​ന​​ക്കോ​​ള​​ജി ബ്ലോ​​ക്കി​​ല്‍ കൂ​​ട്ടി​​രി​​പ്പു​​കാ​​രു​​ടെ കാ​​ത്തി​​രി​​പ്പ് കേ​​
ന്ദ്രം- 25 ല​​ക്ഷം
അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലെ പു​​തി​​യ ലി​​ഫ്റ്റ് ട​​വ​​ര്‍ -1.83 കോ​​ടി
സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സ് അ​​ന​​ക്സ്-50 ല​​ക്ഷം
750 കെ​​വി​​എ ഡീ​​സ​​ല്‍ ജ​​ന​​റേ​റ്റ​​ര്‍, ട്രാ​​ന്‍​സ്ഫോ​​ര്‍​മ​​ര്‍- 1.54 കോ​​ടി
ആ​​ധു​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍- ര​​ണ്ടു​​കോ​​ടി 46 ല​​ക്ഷം
ന​​വീ​​ക​​രി​​ച്ച ഒ​​പി വി​​ഭാ​​ഗം -1.2കോ​​ടി