ഫാ. ​ബാ​ബു കാ​ക്കാ​നി​ലിന് ആ​ദ​രം
Tuesday, September 24, 2024 4:21 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ലെ ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ലും വ്യാ​പൃ​ത​നാ​യി അ​വ​രു​ടെ സു​ഹൃ​ത്തും മാ​ർ​ഗ​ദ​ര്‍​ശി​യു​മാ​യി നി​ല​കൊ​ള്ളു​ന്ന ദൈ​വ​വ​ച​ന സ​ഭ​യു​ടെ ച​ങ്ങ​നാ​ശേ​രി ആ​ശ്ര​മം അം​ഗ​മാ​യ ഫാ. ​ബാ​ബു കാ​ക്കാ​നി​ല്‍ എ​സ്‌​വി​ഡി​ക്ക് കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് സം​സ്ഥാ​ന അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലു​ള്ള ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന വ​ട​ക്കു-​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​വ​ര്‍​ക്കു തു​ണ​യും സ​ഹാ​യി​യു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ഫാ. ​ബാ​ബു കാ​ക്കാ​നി​ല്‍. കോ​ട്ട​യ​ത്ത് ക​ഞ്ഞി​ക്കു​ഴി​യി​ല്‍ സ​ര്‍​വ്വ​സേ​വാ സം​ഘ് എ​ന്ന പേ​രി​ലാ​ണ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.


എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന കെ​എ​ല്‍​എം സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ്ര​ശം​സാ​പ​ത്ര​വും ഫ​ല​ക​വും ന​ല്‍​കി ആ​ദ​രി​ച്ചു.