സ​​ര്‍​വേ സ​​ഹ. സം​​ഘ​​ത്തി​​ലെ 2.41 കോ​​ടി​​യു​​ടെ ത​​ട്ടി​​പ്പ്; എ​​ട്ടു​​വ​​ര്‍​ഷം പി​​ന്നി​​ട്ടി​​ട്ടും തു​​ക തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യി​​ല്ല
Sunday, September 22, 2024 11:12 PM IST
കോ​​ട്ട​​യം: സ​​ര്‍​വേ സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ത്തി​​ല്‍ വ​​ന്‍ ത​​ട്ടി​​പ്പ് ക​​ണ്ടെ​​ത്തി എ​​ട്ടു​​വ​​ര്‍​ഷം പി​​ന്നി​​ട്ടി​​ട്ടും തു​​ക തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യി​​ല്ല. കോ​​ട്ട​​യം കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ജി​​ല്ലാ സ​​ര്‍​വേ ആ​​ന്‍​ഡ് ലാ​​ന്‍​ഡ് റി​​ക്കാ​​ര്‍​ഡ്‌​​സ് എം​​പ്ലോ​​യീ​​സ് സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ത്തി​​ലാ​​ണ് വ​​ന്‍ സാ​​മ്പ​​ത്തി​​ക തി​​രി​​മ​​റി ന​​ട​​ന്ന​​ത്. സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ 2.41 കോ​​ടി​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ന്ന​​താ​​യി ക​​ണ്ടെ​​ത്തു​​ക​​യും ഈ ​​തു​​ക ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ ഉ​​ത്ത​​ര​​വി​​ടു​​ക​​യും ചെ​​യ്തു. എ​​ന്നി​​ട്ടും നി​​ക്ഷേ​​പ​​ക​​ര്‍​ക്ക് ഇ​​തു​​വ​​രെ പ​​ണം തി​​രി​​കെ ല​​ഭി​​ച്ചി​​ട്ടി​​ല്ല.

സ​​ര്‍​വേ വ​​കു​​പ്പി​​ലെ സ​​ര്‍​ക്കാ​​ര്‍ ജീ​​വ​​ന​​ക്കാ​​ര്‍ അം​​ഗ​​ങ്ങ​​ളാ​​യി 1970ലാ​​ണ് സം​​ഘം പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. അം​​ഗ​​ങ്ങ​​ള്‍​ക്ക് വാ​​യ്പ​​ക​​ള്‍ ന​​ല്‍​കു​​ന്ന​​തി​​നൊ​​പ്പം നി​​ക്ഷേ​​പ​​ങ്ങ​​ളും സ്വീ​​ക​​രി​​ച്ചു. തു​​ട​​ക്ക​​ത്തി​​ല്‍ ജീ​​വ​​ന​​ക്കാ​​ര്‍ ത​​ന്നെ​​യാ​​യി​​രു​​ന്നു സം​​ഘ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ നി​​യ​​ന്ത്രി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും പി​​ന്നീ​​ട് മു​​ഴു​​വ​​ന്‍ സ​​മ​​യ സെ​​ക്ര​​ട്ട​​റി​​യെ നി​​യ​​മി​​ച്ചു. ഇ​​തോ​​ടെ​​യാ​​ണ് സം​​ഘ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ല്‍ താ​​ള​​പ്പി​​ഴ​​ക​​ള്‍ ഉ​​ണ്ടാ​​യ​​തെ​​ന്നും സെ​​ക്ര​​ട്ട​​റി ‍ ക്ര​​മ​​ക്കേ​​ട് ന​​ട​​ത്തി​​യ​​തെന്നും നി​​ക്ഷേ​​പ​​ക​​ര്‍ ആ​​രോ​​പി​​ക്കു​​ന്നു.

ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യെ​​ത്തു​​ട​​ര്‍​ന്ന് 2014ല്‍ ​​സം​​ഘം പി​​രി​​ച്ചു​​വി​​ടു​​ക​​യും അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍ ഭ​​ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. സ​​ഹ​​ക​​ര​​ണ​​സം​​ഘം സെ​​ക്ര​​ട്ട​​റി​​യും പ്ര​​സി​​ഡ​​ന്‍റും ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളും ചേ​​ര്‍​ന്ന് ന​​ട​​ത്തി​​യ ത​​ട്ടി​​പ്പാ​​ണു ത​​ക​​ര്‍​ച്ച​​യ്ക്ക് കാ​​ര​​ണ​​മെ​​ന്ന് ആ​​ക്ഷേ​​പ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ന്ന​​തോ​​ടെ സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടു.

സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് ജി​​ല്ലാ ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ര്‍ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ 2,41,60,539 രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​താ​​യി ക​​ണ്ടെ​​ത്തി. ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്ന് റ​​വ​​ന്യു​​റി​​ക്ക​​വ​​റി​​യി​​ലൂ​​ടെ ഈ ​​തു​​ക തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നും ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ര്‍ ഉ​​ത്ത​​ര​​വി​​ട്ടു. സെ​​ക്ര​​ട്ട​​റി​​യി​​ല്‍​നി​​ന്ന് 1.70 കോ​​ടി​​യും പ്ര​​സി​​ഡ​​ന്‍റി​​ല്‍​നി​​ന്ന് 7.88 ല​​ക്ഷ​​വും അ​​ട​​ക്കം പി​​ടി​​ക്കാ​​നാ​​യി​​രു​​ന്നു ഉ​​ത്ത​​ര​​വ്. ചെ​​റി​​യ തു​​ക അ​​ട​​യ്ക്കാ​​നു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ തു​​ക അ​​ട​​ച്ചെ​​ങ്കി​​ലും സെ​​ക്ര​​ട്ട​​റി പ​​ണം അ​​ട​​യ്ക്കാ​​ന്‍ ത​​യാ​​റാ​​യി​​ല്ല.


തു​​ക തി​​രി​​ച്ച​​ട​​യ്ക്കാ​​ത്ത​​വ​​ര്‍ ഉ​​ത്ത​​ര​​വി​​നെ​​തി​​രേ അ​​പ്പീ​​ലു​​മാ​​യി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ഇ​​തെ​​ല്ലാം കോ​​ട​​തി ത​​ള്ളി. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ല്‍ ഇ​​വ​​ര്‍ സ​​ഹ​​ക​​ര​​ണ​​സ​​വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​ക്ക് അ​​പ്പീ​​ല്‍ ന​​ല്‍​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ല്‍ തീ​​രു​​മാ​​ന​​മാ​​കാ​​തെ റ​​വ​​ന്യു​​റി​​ക്ക​​വ​​റി ന​​ട​​ത്താ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്നാ​​ണ് സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് പ​​റ​​യു​​ന്ന​​ത്. 70ല്‍​പ്പ​​രം നി​​ക്ഷേ​​പ​​ക​​ര്‍​ക്കാ​​ണ് പ​​ണം ന​​ഷ്ട​​മാ​​യി​​രി​​ക്കു​​ന്ന​​ത്. പ​​തി​​നാ​​യി​​രം മു​​ത​​ല്‍ പ​​തി​​ന​​ഞ്ച് ല​​ക്ഷം രൂ​​പ​​വ​​രെ​​യാ​​ണ് പ​​ല​​ര്‍​ക്കും കി​​ട്ടാ​​നു​​ള്ള​​ത്. ഹൈ​​ക്കോ​​ട​​തി​​യി​​ല്‍​നി​​ന്ന​​ട​​ക്കം അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ചി​​ട്ടും പ​​ണ​​ത്തി​​നാ​​യു​​ള്ള ഇ​​വ​​രു​​ടെ അ​​ല​​ച്ചി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. മ​​നു​​ഷ്യാ​​വ​​കാ​​ശ​​ക​​മ്മീ​​ഷ​​ന്‍, ലോ​​കാ​​യു​​ക്ത എ​​ന്നി​​വ​​യെ​​യും ഇ​​വ​​ര്‍ സ​​മീ​​പി​​ച്ചു. ഉ​​ട​​ന്‍ പ​​ണം ന​​ല്‍​ക​​ണ​​മെ​​ന്ന് മ​​നു​​ഷ്യാ​​വ​​കാ​​ശ​​ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ലോ​​കാ​​യു​​ക്ത നി​​ര്‍​ദേ​​ശ​​പ്ര​​ക​​രം വി​​ജി​​ല​​ന്‍​സും അ​​ന്വേ​​ഷി​​ച്ച് റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​കി.

മു​​ഖ്യ​​മ​​ന്ത്രി, സ​​ഹ​​ക​​ര​​ണ​​മ​​ന്ത്രി, ചീ​​ഫ് സെ​​ക്ര​​ട്ടി, സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​ര്‍​ക്കും നി​​ക്ഷേ​​പ​​ക​​ര്‍ നി​​വേ​​ദ​​നം ന​​ല്‍​കി​​യി​​രു​​ന്നു. വാ​​യ്പ തി​​രി​​ച്ച​​ട​​വ് ഇ​​ന​​ത്തി​​ല്‍ 1.58 കോ​​ടി തി​​രി​​ച്ചു​​കി​​ട്ടാ​​നു​​ണ്ടെ​​ന്നും ഇ​​ത് പി​​രി​​ച്ചെ​​ടു​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് നി​​ക്ഷേ​​പ​​ക​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.