ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Monday, September 23, 2024 5:45 AM IST
ക​ല്ല​റ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ക​ല്ല​റ വ​ട്ട​പ്പ​റ​മ്പി​ൽ വൈ​ഷ്ണ​വ് (അ​മ്പാ​ടി -22) ആ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ന്‍റെ പി​ടി​കൂ​ടി​യ​ത്. ക​ല്ല​റ സ്വ​ദേ​ശി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്തെ​ത്തി പീ​ഢി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ടി.​എ​സ്. റെ​നീ​ഷ്, സി​പി​ഒ​മാ​രാ​യ സു​മ​ൻ പി. ​മ​ണി, അ​ജി​ത്, നി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.