നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Tuesday, September 24, 2024 4:21 AM IST
പാ​മ്പാ​ടി : നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ മ​റ്റൊ​രു കാ​റി​ലി​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. പ​തി​നൊ​ന്നാം മൈ​ലി​ലി​ൽ ഇ​ന്ന​ലെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പൊ​ൻ​കു​ന്നം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കി​ല്ല. പൊ​ൻ​കു​ന്നം സ്വ​ദേ​ശി​യു​ടെ കാ​റും കൂ​രാ​ലി സ്വ​ദേ​ശി എ​ൽ​ഐ​സി ഏ​ജ​ന്‍റ് സു​രേ​ഷ് കു​മാ​റി​ന്‍റെ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.