സേ​വ്യേ​ഴ്‌​സ് ക​പ്പ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ്
Tuesday, September 24, 2024 4:21 AM IST
തൃ​ക്കൊ​ടി​ത്താ​നം: തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ യു​വ​ദീ​പ്തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ക്ക​ട​വി​ല്‍ അ​പ്പ​ച്ച​ന്‍, മ​റി​യാ​മ്മ മെ​മ്മോ​റി​യ​ല്‍ സേ​വ്യേ​ഴ്‌​സ് ക​പ്പ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ഗ​വ​ണ്‍മെ​ന്‍റ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തി. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു​വും തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി എ​ത്ത​ക്കാ​ടും ചേ​ര്‍ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടൂ​ര്‍ണ​മെ​ന്‍റ് ഫൈ​ന​ലി​ല്‍ ഫാ​ത്തി​മാ​പു​രം എ​ഫ്‌​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സേ​വ്യേ​ഴ്‌​സ് എ​ഫ്‌​സി ജേ​താ​ക്ക​ളാ​യി. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ മ​ഞ്ജു സു​ജി​ത് സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റ് ക​ണ്‍വീ​ന​ര്‍മാ​രാ​യ അ​ല​ന്‍ ടി. ​സാ​ജ​ന്‍ തി​ന​പ്പ​റ​മ്പി​ല്‍, ക്രി​സ്റ്റോ ആ​ന്‍റ​ണി മു​ക്കാ​ട്ട്, അ​ല​ന്‍ മാ​ത്യൂ തെ​ള്ളി​യി​ല്‍, പ്ര​സി​ഡ​ന്‍റ് ദീ​പു അ​പ്രേം ജെ. ​മാ​റാ​ട്ടു​ക​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.