കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ താ​ഴ്ത്തി​യ നടപടിയിൽ ഇ​ന്ന് ധ​ര്‍​ണാ​സ​മ​രം
Monday, September 23, 2024 6:06 AM IST
അ​റു​നൂ​റ്റി​മം​ഗ​ലം: അ​റു​നൂ​റ്റി​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ത​രം താ​ഴ്ത്തി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേധി​ച്ചു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് ധ​ര്‍​ണാ​സ​മ​രം ന​ട​ത്തും.

ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ല്‍ ഒ​രു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മേ പാ​ടു​ള്ളൂ​വെ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ന്‍റെ പേ​രി​ല്‍ അ​റു​നൂ​റ്റി​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ത​രം​താ​ഴ്ത്തു​ക​യും ത​ല​യോ​ല​പ്പ​റ​മ്പി​ലെ ആ​ശു​പ​ത്രി​യെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്ത​ത് ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന് ധ​ര്‍​ണ ന​ട​ത്തു​ന്ന​തെ​ന്നും അ​റു​നൂ​റ്റി​മം​ഗ​ലം വാ​ര്‍​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.


ക​ടു​ത്തു​രു​ത്തി, മു​ള​ക്കു​ളം, ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ആ​ശ്ര​യി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യെ ത​രം​താ​ഴ്ത്തി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​പ​ടി​ക്ക​ല്‍ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.