ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Monday, September 23, 2024 10:59 PM IST
വെെക്കം: ​റോ​ഡി​ലെ വ​ള​വി​ൽ​നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്ല​റ തെ​ക്കേ​അ​റ​യ്ക്ക​ലി​ൽ ഷാ​ജി​യു​ടെ മ​ക​ൻ വി​ഷ്ണു ഷാ​ജി​യാ​ണ് (ഉ​ണ്ണി​ക്കു​ട്ട​ൻ- 32) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നു ​വെ​ച്ചൂ​ർ ഇ​ട​യാ​ഴം വ​ല്യാ​റ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​രി​യെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ച വീ​ട്ടി​ൽ പോ​യ​ശേ​ഷം ക​ല്ല​റ​യി​ലേ​യ്ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വ​ള​വി​ൽ​നി​യ​ന്ത്ര​ണം വി​ട്ട് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് ഉ​യ​ർ​ന്ന് പൊ​ങ്ങി​യ യു​വാ​ക്ക​ൾ പാ​ട​ത്ത് കി​ട​ന്ന വൈ​ദ്യു​ത പോ​സ്റ്റി​ൽ ത​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.


വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ സ​മീ​പ​വാ​സി​ക​ൾ ചെ​ളി​യി​ൽ പു​ത​ഞ്ഞു കി​ട​ന്ന യു​വാ​ക്ക​ളെ ക​ര​യ്ക്കെ​ത്തി​ച്ച് ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വി​ഷ്ണു ഷാ​ജി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ഷ്ണു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ജി​തി​ൻ (22)അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു വി​ഷ്ണു. അ​വി​വാ​ഹി​ത​നാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ്: സ​ര​ള. സ​ഹോ​ദ​രി: ആ​തി​ര ഷാ​ജി.