ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​നി​ല്‍ ഇ​ന്ന് പ്ലാ​റ്റി​നം ജൂ​ബി​ലി ദീ​പം തെ​ളി​യും
Tuesday, September 24, 2024 4:21 AM IST
ച​ങ്ങ​നാ​ശേ​രി: വ​നി​താ ​ശ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി 1950ല്‍ ​ച​ങ്ങ​നാ​ശേ​രി​യി​ല്‍ സ്ഥാ​പി​ത​മാ​യ അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. ക​ഴി​ഞ്ഞ 74 വ​ര്‍ഷ​ക്കാ​ല​മാ​യി മ​ല​യാ​ള​ക്ക​ര​യി​ലെ അ​ക്കാ​ദ​മി​ക് മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ച്ച ഈ ​ക​ലാ​ല​യ​ത്തി​ല്‍ ഇ​ന്ന് ജൂ​ബി​ലി ദീ​പം തെ​ളി​യും.

മി​ക​വും സ​മ​ഗ്ര​ത​യും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും ല​ക്ഷ്യം വ​ച്ചു​മു​ന്നേ​റു​ന്ന ഈ ​ക​ലാ​ല​യം നാ​ലു​വ​ര്‍ഷ ബി​രു​ദ കോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി ആ​ണ്‍കു​ട്ടി​ക​ള്‍ക്കു​കൂ​ടി അ​വ​സ​ര​മൊ​രു​ക്കി എ​ന്ന​തും ജൂ​ബി​ലി വ​ര്‍ഷ​ത്തെ സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ന്നു രാ​വി​ലെ 10.30ന് ​കോ​ള​ജ് ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. നി​യു​ക്ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


എം​ജി സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സി​ല​ര്‍ ഡോ.​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മു​ന്‍സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, കോ​ളീ​ജി​യ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​പ്ര​ഗാ​ഷ് ആ​ര്‍, അ​സം​പ്ഷ​ന്‍ കോ​ള​ജ് മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ അ​മ​ല എ​സ്എ​ച്ച്, എ​സ്ബി കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ന്‍.​ജെ. മാ​ത്യു, അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡെ​യ്‌​സ​മ്മ ജ​യിം​സ്, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ര്‍ ടെ​സി എ​സ്എ​ബി​എ​സ്, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ റി​യ മാ​ര്‍ട്ടി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ. ഡോ. ​തോ​മ​സ് ജോ​സ​ഫ് പാ​റ​ത്ത​റ സ്വാ​ഗ​ത​വും വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​റാ​ണി മ​രി​യ തോ​മ​സ് ന​ന്ദി​യും പ​റ​യും.