ഹാ​ക്ക​ത്തോ​ണ്‍ സ​മാ​പി​ച്ചു
Monday, September 23, 2024 11:35 PM IST
പാ​ലാ: സെ​ന്‍റ് ജോ​സ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ എ​ഫ്‌​സി​സി​സി റോ​ബോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് ഓ​ട്ടോ​മേ​ഷ​ന്‍ കേ​ര​ള ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ച്ച പ്ര​യാ​ണാ ഇ​ന്നൊ​ബോ​ട്ട് ഹാ​ക്ക​ത്തോ​ണ്‍ സ​മാ​പി​ച്ചു. മാ​ലി​ന്യ നി​ര്‍​മാ​ജ​നം, കാ​ര്‍​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യ നി​ര​വ​ധി സ​മ​കാ​ലി​ക പ്ര​ശ്‌​ന​ങ്ങ​ളെ നേ​രി​ടാ​നു​ള്ള നി​ര​വ​ധി പ്രോ​ജ​ക്‌​ടു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ചു.

പാ​ല​ക്കാ​ട് എ​ന്‍​എ​സ്എ​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ജോ​യ​ല്‍ തോ​മ​സ്, പി.​വി. അ​മൃ​ത, പി.​എ​സ്. ശാ​ന്ത​നു​ഘോ​ഷ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. 25,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും പ്ര​ശ​സ്തി​പ​ത്ര​വും ഇ​വ​ര്‍​ക്കു സ​മ്മാ​നി​ച്ചു. ര​ണ്ടാം സ്ഥാ​നം നേ​ടി​യ എ​സ്‌​സി​ടി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ.​എ​സ്. സ​ലോ, രോ​ഹി​ത് ഫ്രാ​ന്‍​സി​സ്, ബി.​എ​സ്. രാ​ഹു​ല്‍ എ​ന്നി​വ​ര്‍​ക്കു 15,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ല​ഭി​ച്ച​ത്. മൂ​ന്നാം സ്ഥാ​ന​മാ​യ 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും എ​സ്‌​സി​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​ര്‍​ജു​ന്‍ ജി. ​ര​വി, എ. ​ദേ​വാ​ന​ന്ദ്, ഹ​രി​ത് ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ ക​ര​സ്ഥ​മാ​ക്കി.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു കോ​രം​കു​ഴ, ബ​ര്‍​സാ​ര്‍ ഫാ. ​ജോ​ണ്‍ മ​റ്റ​മു​ണ്ട​യി​ല്‍, ഡോ. ​പി. അ​രു​ണ്‍, പ്ര​ഫ. പി.​ആ​ര്‍. ശ്രീ​ഷ്, എ​സ്.​ദേ​വ​ന​ന്ദ, അ​മൃ​ത ജി​ജു, എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.