അ​രി​ക്കും പേ​ന​യ്ക്കും പി​ന്നാ​ലെ വെ​ളി​യ​ന്നൂ​ർ ബ്രാ​ൻ​ഡ് നോ​ട്ട്ബു​ക്കും
Monday, September 23, 2024 11:35 PM IST
വെ​ളി​യ​ന്നൂ​ർ: അ​രി​ക്കും പേ​ന​യ്ക്കും റൈ​റ്റിം​ഗ് പാ​ഡി​നും പി​ന്നാ​ലെ സ്വ​ന്തം ബ്രാ​ൻ​ഡ് നോ​ട്ട്ബു​ക്കു​മാ​യി വെ​ളി​യ​ന്നൂ​ർ. പ​ഞ്ചാ​യ​ത്തി​ലെ ബ​ഡ്‌​സ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ചേ​ർ​ന്നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഇ​ത​ൾ എ​ന്ന പേ​രി​ൽ നോ​ട്ട്ബു​ക്ക് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ക​നി​വ് എ​ന്ന പേ​രി​ൽ ബ​ഡ്‌​സ് സ്‌​കൂ​ൾ ര​ക്ഷി​താ​ക്ക​ൾ വി​പ​ണി​യി​ലി​റ​ക്കി​യ പേ​ന​യും റൈ​റ്റിം​ഗ് പാ​ഡും കി​ല​യി​ല​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​ത് വെ​ളി​യ​ന്നൂ​രി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് തെ​ളി​വാ​ണ്. വെ​ളി​യ​ന്നൂ​ർ ബ്രാ​ൻ​ഡ് എ​ന്ന പേ​രി​ൽ കു​ത്ത​രി വി​പി​ണി​യി​ലെ​ത്തി​ച്ചും ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

കു​ടും​ബ​ശ്രീ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ബ​ഡ്‌​സ് സ്‌​കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന നോ​ട്ട്ബു​ക്ക് നി​ർ​മാ​ണ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ഇ​ത​ൾ നോ​ട്ട്ബു​ക്കു​ക​ളു​ടെ വി​പ​ണി പ്ര​വേ​ശ​ന ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഇ​ന്ന് അ​ഞ്ചി​ന് നി​ർ​വ​ഹി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി അ​റി​യി​ച്ചു. ബ​ഡ്‌​സ് സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


സം​രം​ഭ​ക​ത്വ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ ബ്ലോ​ക്കു​ത​ല മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ് റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.