യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി
Monday, September 23, 2024 6:06 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ ത​ല​യോ​ല​പ്പ​റ​മ്പ് യൂ​ണി​റ്റ് പ്ര​ഥ​മ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. സം​സ്ഥാ​ന നാ​ട​ക അ​വാ​ർ​ഡ് ജേ​താ​വ് പ്ര​ദീ​പ് മാ​ള​വി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൽ​എ​സ്എ​സ്എ പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​നു​ഗ്ര​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ ര​ക്ഷാ​ധി​കാ​രി റോ​ബ​ർ​ട്ട് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ എം.​കെ. ഷി​ബു ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.


മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ച​ല​ച്ചി​ത്ര​ന​ട​ൻ വൈ​ക്കം ദേ​വും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ഹാ​സ്യ​ക​ലാ​കാ​ര​ൻ ചെ​മ്പി​ൽ വി​നോ​ദും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. യു​വ സൗ​ണ്ട് എ​ൻ​ജി​നി​യ​ർ​മാ​രെ ട്ര​ഷ​റ​ർ ഷൈ​ൻ​മോ​നും ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. സെ​ക്ര​ട്ട​റി ടി.​വി. ബാ​ലാ​ന​ന്ദ​ൻ, പി.​എ​സ്. ദീ​പു, വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.