റോ​ഡ് വി​ക​സ​ന​ത്തി​ന് 1.35 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു
Tuesday, September 24, 2024 4:21 AM IST
ക​ടു​ത്തു​രു​ത്തി: ക​രാ​റു​കാ​ര​ന്‍ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നെ തു​ട​ര്‍ന്ന് റോ​ഡ് വി​ക​സ​നം പ്ര​തി​സ​ന്ധി​യി​ലാ​യ മു​ട്ടു​ചി​റ-​വാ​ലാ​ച്ചി​റ-​എ​ഴു​മാ​ന്തു​രു​ത്ത്-​വ​ട​യാ​ര്‍-​വെ​ള്ളൂ​ര്‍-​മു​ള​ക്കു​ളം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 1.35 കോ​ടി രൂ​പ കൂ​ടി സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചു.

പൂ​ര്‍ണ ത​ക​ര്‍ച്ച​യി​ലാ​യ റോ​ഡി​ന്‍റെ പ്രാ​രം​ഭ ഭാ​ഗ​ത്ത് അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​പ്പാ​ക്കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ അ​റി​യി​ച്ചു. പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മാ​ണ് സ​ര്‍ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച​തെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു.

പ്ലാ​നിം​ഗ് ആ​ന്‍ഡ് ഇ​ക്ക​ണോ​മി​ക്‌​സ് അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​എ​സ്ടി​പി വി​ഭാ​ഗ​ത്തെ​യാ​ണ് പ്ര​വൃ​ത്തി ടെ​ന്‍ണ്ട​ര്‍ ചെ​യ്ത് ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റോ​ഡ് നി​ര്‍മാ​ണം ഏ​റ്റെ​ടു​ത്ത ക​മ്പ​നി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്ന് ക​രാ​ര്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ​തി​നെ തു​ട​ര്‍ന്ന് റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ സ​ര്‍ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി എം​എ​ല്‍എ അ​റി​യി​ച്ചു. മു​ട്ടു​ചി​റ മു​ത​ല്‍ വാ​ലാ​ച്ചി​റ റെ​യി​ല്‍വേ ഗേ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​വും എ​ഴു​മാ​ന്തു​രു​ത്ത് പ്ര​ദേ​ശ​വും മു​ള​ക്കു​ളം-​അ​മ്പ​ല​പ്പ​ടി നി​ന്ന് വെ​ള​ളൂ​രി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​വും പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന് കി​ട​ക്കു​ക​യാ​ണ്.


സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക വി​നി​യോ​ഗി​ച്ചു ശോ​ച്യാ​വ​സ്ഥ​യി​ലാ​യ റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കും. റോ​ഡി​ന്‍റെ ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ചേ​ര്‍ത്ത് പു​തി​യ എ​സ്റ്റി​മേ​റ്റും ഡീ​റ്റെ​യി​ല്‍ഡ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍ട്ടും ത​യാ​റാ​ക്കാ​ന്‍ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍എ അ​റി​യി​ച്ചു. ഇ​തു ല​ഭ്യ​മാ​യാ​ല്‍ സ​ര്‍ക്കാ​ര്‍ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ റോ​ഡ് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ റീ-​ടെ​ന്‍ണ്ട​ര്‍ ചെ​യ്തു ന​ട​പ്പാ​ക്കു​മെ​ന്നും മോ​ന്‍സ് ജോ​സ​ഫ് അ​റി​യി​ച്ചു.