വൈക്കം: ഉദയനാപുരം ഹോളി റസിഡന്റ്സ് അസോസിയേഷൻ പാലാരിവട്ടം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ശിവഗിരി മഠം ഉദയനാപുരം ശ്രീനാരായണ കേന്ദ്രം ഡയറക്ടർ ആര്യനന്ദ ദേവി നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹോളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹനൻ ഇരുമ്പൂഴിയിൽ അധ്യക്ഷത വഹിച്ചു. റസിൻഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ജയിംസ് തച്ചനംവാതുക്കൽ, പഞ്ചായത്തംഗം ടി.പി. രാജലക്ഷ്മി, സെക്രട്ടറി വി.ടി. തങ്കച്ചൻ, വൈസ് പ്രസിഡന്റ് കെ.വി. ജോർജ് തച്ചനംവാതുക്കൽ, പത്മകുമാരി സുദർശനൻ, ജയൻ ചെട്ടിയാൻപറമ്പിൽ, അമ്പിളി സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.