ദൈവം നമ്മെ വിളിച്ചിരിക്കുന്നത് കുടുംബമാകാൻ: മോൺ. പാലയ്ക്കൽ
Monday, September 23, 2024 5:45 AM IST
അ​രു​വി​ക്കു​ഴി: ദൈ​വം മ​നു​ഷ്യ​നെ സൃ​ഷ്ടി​ച്ച​ത് ഒ​റ്റ​യാ​നാ​യി​രി​ക്കാ​ന​ല്ലെ​ന്നും കു​ടും​ബ​മാ​യി​രി​ക്കാ​നാ​ണെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​യിം​സ് പാ​ല​യ്ക്ക​ൽ.

അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ എ​സ്ഡി സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ പ​രി​പാ​ടി എ​ൽ​റോ​യ് 2കെ24 ​സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മോ​ൺ. പാ​ല​യ്ക്ക​ൽ.

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ൺ. ജ​യിം​സ് പാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


റ​വ.​ഡോ. റോ​യി പ​ഴ​യ​പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി. എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹം പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ ദീ​​പ്തി ജോ​​സ് എ​​സ്ഡി, സി​​സ്റ്റ​​ർ റീ​​ജ എ​​സ്ഡി, വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് ചീ​​രം​​വേ​​ലി​​ൽ,

ജോ​​ർ​​ജ് ഫി​​ലി​​പ്പ് കി​​ഴ​​ക്ക​​യി​​ൽ, കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ ക​​​​ൺ​​​​വീ​​​​ന​​​​ർ തോ​​​​മ​​​​സ് ആ​​​​ലം​​​​തീ​​​​റ്റ്, കൈ​​​​ക്കാ​​​​ര​​​​ന്മാ​​​​രാ​​​​യ ത​​​​ങ്ക​​​​ച്ച​​​​ൻ പു​​​​ല്ലാ​​​​ട്ടു​​​​കാ​​​​ലാ, ജോ​​​​ഷി പു​​​​ലു​​​​ന്പേ​​​​ത്ത​​​​കി​​​​ടി​​​​യി​​​​ൽ എ​ന്നി​വ​ർ പ്ര​സം​ ഗി​ച്ചു.