ക​ള​ക്ട​റേ​റ്റി​ലെ പു​തി​യ ലി​ഫ്റ്റ് ഇ​ന്നു തു​റ​ന്നു​കൊ​ടു​ക്കും
Sunday, September 22, 2024 11:12 PM IST
കോ​​ട്ട​​യം: ക​​ള​​ക്ട​​റേ​​റ്റി​​ലെ പു​​തി​​യ ലി​​ഫ്റ്റ് ഇ​​ന്നു തു​​റ​​ന്നു​​കൊ​​ടു​​ക്കും. രാ​​വി​​ലെ 11 ന് ​​മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്കും മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ​​ക്കും ജി​​ല്ലാ ക​​ള​​ക്ട​​റെ കാ​​ണു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​ത്തി​​നാ​​ണ് പു​​തി​​യ ലി​​ഫ്റ്റ് നി​​ർ​​മി​​ച്ച​​ത്.

കോ​​ട്ട​​യം സി​​വി​​ൽ സ്റ്റേ​​ഷ​​നി​​ലെ വി​​വി​​ധ കാ​​ര്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്കും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് സി​​വി​​ൽ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തു​​ന്ന പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും സ​​ഞ്ചാ​​ര​​സൗ​​ക​​ര്യം ഒ​​രു​​ക്കു​​ന്ന​​തി​​ന് സാ​​മൂ​​ഹി​​ക​​നീ​​തി വ​​കു​​പ്പി​​ൽ​​നി​​ന്ന് അ​​നു​​വ​​ദി​​ച്ച തു​​ക ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ലി​​ഫ്റ്റ് പ​​ണി​​തീ​​ർ​​ത്ത​​ത്. 63,62,000/- രൂ​​പ​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി​​യാ​​ണ് ലി​​ഫ്റ്റ് നി​​ർ​​മാ​​ണ​​ത്തി​​നു ല​​ഭി​​ച്ച​​ത്.


സി​​വി​​ൽ പ്ര​​വൃ​​ത്തി​​ക​​ൾ​​ക്കാ​​യി 34,32,000/- രൂ​​പ​​യും ഇ​​ല​​ക്ട്രി​​ക്ക​​ൽ പ്ര​​വൃ​​ത്തി​​ക​​ൾ​​ക്കാ​​യി 29,30,000/- രൂ​​പ​​യും വ​​ക​​യി​​രു​​ത്തി. ഒ​​രേ സ​​മ​​യം 13 പേ​​രെ ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ശേ​​ഷി​​യു​​ള്ള​​താ​​ണ് പു​​തി​​യ ലി​​ഫ്റ്റ്. ഗ്രൗ​​ണ്ട് ഫ്ളോ​​റി​​ലു​​ള്ള അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി​​യോ​​ടു ചേ​​ർ​​ന്നാ​​ണ് പു​​തി​​യ ലി​​ഫ്റ്റ് സ്ഥാ​​പി​​ച്ച​​ത്.

ക​​ള​​ക്ട​​റേ​​റ്റി​​ന്‍റെ മു​​ൻ​​വ​​ശ​​ത്തു​​കൂ​​ടി ഉ​​ള്ളി​​ലെ​​ത്തി നി​​ല​​വി​​ലെ കാ​​ത്തി​​രി​​പ്പ് സ്ഥ​​ല​​ത്തി​​ന്‍റെ അ​​രി​​കി​​ലൂ​​ടെ പ്ര​​വേ​​ശി​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ലി​​ഫ്റ്റ് സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.