വേ​ള്‍​ഡ് ഫു​ഡ് ഇ​ന്ത്യ 2024ല്‍ ​ശ്ര​ദ്ധ​ നേ​ടി വി​സി​ബ് ഹോം​ലി
Monday, September 23, 2024 11:35 PM IST
പാ​ലാ: ആ​ഗോ​ള ഭ​ക്ഷ​ണ പ്ര​ദ​ര്‍​ശ​ന​മേ​ള​യാ​യ വേ​ള്‍​ഡ് ഫു​ഡ് ഇ​ന്ത്യ 2024ല്‍ ​പാ​ലാ​യ്ക്ക് അ​ഭി​മാ​ന​മാ​യി വി​സി​ബ് ഹോം​ലി. മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ളാ​യ പ്ര​ഭാ​ത ഭ​ക്ഷ​ണ​ങ്ങ​ള്‍, മ​സാ​ല​ക്കൂ​ട്ടു​ക​ള്‍, നാ​ളി​കേ​ര ഉ​ത്പ​ന്ന​ങ്ങ​ള്‍, പ​ല​ഹാ​ര​ങ്ങ​ള്‍, അ​ച്ചാ​റു​ക​ള്‍, കാ​ര്‍​ഷി​ക വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ളാ​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​സി​ബ് ഹോം​ലി​യു​ടെ ഫു​ഡ് സ്റ്റാ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

90 രാ​ജ്യ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ മേ​ള​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് വി​സി​ബ് ഹോം​ലി​യി​ലൂ​ടെ​യാ​ണ്. 28 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​മ്പി​ടി​യി​ല്‍ രൂ​പം​കൊ​ണ്ട വ​നി​താ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റാ​ണി​ത്. ഡ​ല്‍​ഹി പ്ര​ഗ​തി മൈ​താ​നി​യി​ല്‍ ന​ട​ന്ന മേ​ള​യി​ൽ വി​സി​ബ് ഹോം​ലി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ബി​ന്‍ ജോ​ര്‍​ജ്, മ​നു ശ്രീ​ധ​ര്‍, സി​ബി പു​ര​യി​ടം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.