ഡോ​ണ്‍ ബോ​സ്‌​കോ​യ്ക്ക് പ​തി​നൊ​ന്നാം ത​വ​ണ​യും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ്
Tuesday, September 24, 2024 4:21 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 373 പോ​യി​ന്‍റു​ക​ള്‍ നേ​ടി തു​ട​ര്‍ച്ച​യാ​യി പ​തി​നൊ​ന്നാം ത​വ​ണ​യും ചെ​ത്തി​പ്പു​ഴ ഡോ​ണ്‍ബോ​സ്‌​കോ സ​ണ്‍ഡേ​സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഡോ​ണ്‍ ബോ​സ്‌​കോ സ​ണ്‍ഡേ സ്‌​കൂ​ളി​നു​വേ​ണ്ടി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​റി​ന്‍ വ​ലി​യ​താ​ഴ​ത്ത് സി​എം​ഐ, ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​കെ. തോ​മ​സു​കു​ട്ടി, കൈ​കാ​ര​ന്മാ​രാ​യ ജോ​ര്‍ജി തേ​വ​ല​ക്ക​ര, ബി​ജു പാ​ണ്ടി​ശേ​രി, രാ​ജു ക​ള​ത്തി​ല്‍, പി​ടി​എ​ഫ് റോ​സ്‌​മേ​രി തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.


ചെ​ത്തി​പ്പു​ഴ പ​ള്ളി​യി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ വി​കാ​രി ഫാ. ​തോ​മ​സ് ക​ല്ലു​ക​ളും സി​എം​ഐ, ക​ലോ​ത്സ​വ ക​ണ്‍വീ​ന​ര്‍ ജെ​യ്‌​സ​ണ്‍ ക​ട​ന്തോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.