യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം ഉ​ത്സ​വ് 2കെ24 ​സ​മാ​പി​ച്ചു
Tuesday, September 24, 2024 4:21 AM IST
ച​ങ്ങ​നാ​ശേ​രി: യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഉ​ത്സ​വ് 2കെ24 ​യു​വ​ജ​നോ​ത്സ​വം സ​മാ​പി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​ൺ റോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ ആ​ന​ക്ക​ല്ലു​ങ്ക​ൽ ഉ​ത്സ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി പു​തു​വീ​ട്ടി​ൽ​ക്ക​ളം, ക​ൺ​വീ​ന​ർ​മാ​രാ​യ ലി​ന്‍റാ ജോ​ഷി, അ​മ​ല ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് സ​തീ​ഷ്, ട്ര​ഷ​റ​ർ ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


അ​ഞ്ചു വേ​ദി​ക​ളി​ലാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ 18 ഫൊ​റോ​ന​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം യു​വ​പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി ഫൊ​റോ​നാ ഒ​ന്നാം സ്ഥാ​ന​വും, ആ​ല​പ്പു​ഴ ഫൊ​റോ​ന ര​ണ്ടാം സ്ഥാ​ന​വും, തു​രു​ത്തി ഫൊ​റോ​ന മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​ലോ​ത്സ​വ​ത്തി​ൽ ഡി​വൈ​ൻ സ​ണ്ണി കു​ട​മാ​ളൂ​ർ ക​ലാ​പ്ര​തി​ഭ​യാ​യും എ​യ്ഞ്ച​ൽ റോ​സ് ബി​നു ചാ​ഞ്ഞോ​ടി ക​ലാ​തി​ല​ക​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.