വി​ശ്വാ​സ പ​രി​ശീ​ല​ന ക​ലോ​ത്സ​വം: പൂ​വ​ര​ണി​ക്ക് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്
Sunday, September 22, 2024 11:11 PM IST
പൂ​വ​ര​ണി: പാ​ലാ മേ​ഖ​ലാ വി​ശ്വാ​സ പ​രി​ശീ​ല​ന ക​ലോ​ത്സ​വ​ത്തി​ല്‍ പൂ​വ​ര​ണി തി​രു​ഹൃ​ദ​യ സ​ണ്‍​ഡേ​ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. ആ​റ് ഇ​ന​ങ്ങ​ള്‍ വീ​തം ഒ​ന്നാം സ്ഥാ​ന​വും ര​ണ്ടാം സ്ഥാ​ന​വും പ​ത്തി​ന​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ഉ​ള്‍​പ്പെ​ടെ 59 എ ​ഗ്രേ​ഡു​ക​ളും 24 ബി ​ഗ്രേ​ഡു​ക​ളും 17 സി ​ഗ്രേ​ഡു​ക​ളും നേ​ടി​യ പൂ​വ​ര​ണി സ​ണ്‍​ഡേ സ്‌​കൂ​ള്‍ 448 പോ​യി​ന്‍റോ​ടെ​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യത്.

വി​കാ​രി ഫാ. ​മാ​ത്യു തെ​ക്കേ​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​ബി​ന്‍ തെ​ള്ളി​ക്കു​ന്നേ​ല്‍, രൂ​പ​ത പ്ര​മോ​ട്ട​ര്‍ ടീ​മം​ഗം ഡോ. ​ഷൈ​ജു ഫ്രാ​ന്‍​സി​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ മ​നു കൂ​നാ​നി​ക്ക​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു മാ​പ്പി​ള​ക്കുന്നേ​ല്‍, മി​ഷ​ന്‍​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ജി​ബി​ന്‍ മ​ണി​യ​ഞ്ചി​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​ഞ്ഞ​മ​ല, പി​ടി​എ സെ​ക്ര​ട്ട​റി പ്ര​ഫ. എം.​എം. ഏ​ബ്ര​ഹാം മാ​പ്പി​ള​ക്കു​ന്നേ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.