കടുത്തുരുത്തിയിൽ പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പടര്‍ത്തി
Sunday, September 22, 2024 7:00 AM IST
ക​​ടു​​ത്തു​​രു​​ത്തി: പോ​​ത്ത് വി​​ര​​ണ്ടോ​​ടി​​യ​​ത് ന​ഗ​ര​ത്തി​ൽ പ​​രി​​ഭ്രാ​​ന്തി പ​​ട​​ര്‍​ത്തി. വി​​ര​​ണ്ട് ഓ​​ടി അ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ പോ​​ത്തി​​നെ പി​​ന്നീ​​ട് ഹോം ​​ഗാ​​ര്‍​ഡ് കി​​ഴ​​ട​​ക്കി. ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ല്‍ ട്രാ​​ഫി​​ക് നി​​യ​​ന്ത്രി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഹോം ​​ഗാ​​ര്‍​ഡ് എം.​ ​അ​​നീ​​ഷ് ആ​​ണ് വി​​ര​​ണ്ടോ​​ടി​​യെ​​ത്തി​​യ പോ​​ത്തി​​നെ പി​​ടി​​ച്ച് കെ​​ട്ടി​​യ​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. പൂ​​ഴി​​ക്കോ​​ല്‍ സ്വ​​ദേ​​ശി വ​​ലി​​യ​​പ​​റ​​മ്പി​​ല്‍ ബേ​​ബി​​യു​​ടെ ആ​​പ്പാ​​ഞ്ചി​​റ​​യി​​ലെ അ​​റ​​വു​​ശാ​​ല​​യി​​ല്‍ കെ​​ട്ടി​​യി​​ട്ടി​​രു​​ന്ന പോ​​ത്താ​​ണ് കെ​​ട്ടു​​പൊ​​ട്ടി​​ച്ച് ര​​ണ്ട് കി​​ലോ​​മീ​​റ്റ​​റോ​​ളം റോ​​ഡി​​ലൂ​​ടെ ഓ​​ടി ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തി​​യ​​ത്.

ഉ​​ട​​മ​​സ്ഥ​​ന്‍ പി​​ന്നാ​​ലെ​​യെ​​ത്തി മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ല്‍ വ​​ച്ച് പോ​​ത്തി​​നെ പി​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പി​​ടി​​കൊ​​ടു​​ക്കാ​​തെ വാ​​ഹ​​ന​ത്തി​​ര​​ക്കു​​ള്ള ന​ഗ​ര​ത്തി​ലൂ​​ടെ ഓ​​ടി പോ​​ത്ത് സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ റോ​​ഡി​​ലെ ഓ​​ട്ടോ സ്റ്റാ​​ൻ​ഡി​ലെ​​ത്തി​​യ പോ​​ത്ത് അ​​ക്ര​​മ​​സ​​ക്ത​​മാ​​യി ഓ​​ട്ടോ​​റി​​ക്ഷാ ഡ്രൈ​​വ​​റെ​​യും ബ​​സ് കാ​​ത്തു​നി​​ന്ന സ്ത്രീ​​യെ​​യും ആ​​ക്ര​​മി​​ച്ചു. ഒ​​രു ബൈ​​ക്കും സ്‌​​കൂ​​ട്ട​​റും പോ​​ത്ത് ത​​ക​​ര്‍​ത്തു.


ഇ​​തു ക​​ണ്ടാ​​ണ് ടൗ​​ണി​​ല്‍ ട്രാ​​ഫി​​ക് നി​​യ​​ന്ത്രി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഹോം​​ഗാ​​ര്‍​ഡ് അ​​നീ​​ഷ് ഓ​​ടി​​യെ​​ത്തി പോ​​ത്തി​​ന്‍റെ ക​​ഴു​​ത്തി​​ല്‍ കെ​​ട്ടി​​യി​​രു​​ന്ന ക​​യ​​റി​​ല്‍ പി​​ടി​​ച്ചു സ​​മീ​​പ​​ത്തെ ഇ​​ല​ക്‌​ട്രി​​ക് പോ​​സ്റ്റി​​ല്‍ കെ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നും അ​​ക്ര​​മാ​​സ​​ക്ത​​നാ​​യ പോ​​ത്ത് പി​​ന്നീ​​ട് ക​​യ​​ര്‍ ക​​ഴു​​ത്തി​​ല്‍ കു​​ടു​​ങ്ങി​​യ​​തോ​​ടെ ച​​ത്തു. പി​​ന്നീ​​ട് ച​​ത്ത പോ​​ത്തി​​നെ ഉ​​ട​​മ​​സ്ഥ​​ന്‍ പി​​ക് അ​​പ്പ് വാ​​നി​​ല്‍ ക​​യ​​റ്റി അ​​റ​​വു​ശാ​​ല​​യി​​ലേ​​ക്ക് കൊ​​ണ്ടു​പോ​​യി.