വീ​ടി​നു​​ള്ളി​​ല്‍ ക​​യ​​റി സ്വ​​ര്‍​ണ​​വും പ​​ണ​​വും മോ​​ഷ്ടി​​ച്ച​യാ​ൾ പി​ടി​യി​ൽ
Sunday, September 22, 2024 7:00 AM IST
ക​​റു​​ക​​ച്ചാ​​ല്‍: വീ​​ട്ടി​​നു​​ള്ളി​​ല്‍ ക​​യ​​റി സ്വ​​ര്‍​ണ​​വും പ​​ണ​​വും മോ​​ഷ്ടി​​ച്ച​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

പ​​ത്ത​​നം​​തി​​ട്ട എ​​ഴു​​മ​​റ്റൂ​​ര്‍ അ​​ഞ്ചാ​​നി കു​​ഴി​​ക്കാ​​ലാ​​യി​​ല്‍ രാ​​ജേ​​ഷി​​നെ (അ​​ഞ്ചാ​​നി രാ​​ജേ​​ഷ്-45) യാ​​ണു ക​​റു​​ക​​ച്ചാ​​ല്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം വെ​​ളു​​പ്പി​​നെ മൂ​​ന്നോ​​ടെ ക​​റു​​ക​​ച്ചാ​​ല്‍ ശാ​​ന്തി​​പു​​ര​​ത്തു​​ള്ള വീ​​ട്ട​​മ്മ​​യു​​ടെ വീ​​ട്ടി​​ല്‍ക​​യ​​റി സ്വ​​ര്‍​ണ​​മാ​​ല​​യും പ​​ണ​​വു​​മ​​ട​​ക്കം മോ​​ഷ​​ണം ചെ​​യ്തു ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.


പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്നു കു​​റ​​വി​​ല​​ങ്ങാ​​ട് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ ശ​​ക്ത​​മാ​​യ തെ​ര​​ച്ചി​​ലി​​ല്‍ ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ന്നി, കൊ​​ടു​​മ​​ണ്‍, അ​​ടൂ​​ര്‍, ക​​റു​​ക​​ച്ചാ​​ല്‍ സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി നി​​ര​​വ​​ധി മോ​​ഷ​​ണ​ക്കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ്. ഇ​​യാ​​ളെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.