പൂ​ഞ്ഞാ​ർ എ​സ്എം​വി എ​ച്ച്എ​സ്എ​സി​ൽ മീ​ന​ച്ചി​ൽ ന​ദീ-​മ​ഴ നി​രീ​ക്ഷ​ണ റ​ഫ​റ​ൻ​സ് സെ​ന്‍റ​ർ
Sunday, September 22, 2024 2:19 AM IST
പൂ​ഞ്ഞാ​ർ: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ര​ൾ​ച്ചാ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി മീ​ന​ച്ചി​ൽ ന​ദീ-​മ​ഴ നി​രീ​ക്ഷ​ണ ശൃം​ഖ​ല​യി​ലെ റ​ഫ​റ​ൻ​സ് സെ​ന്‍റ​ർ പൂ​ഞ്ഞാ​ർ എ​സ്എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ നോ​ബി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഹൈ​സ്കൂ​ൾ വി​ഭാ​ഗം ക്ലൈ​മ​റ്റ് ആ​ക്‌​ഷ​ൻ ഗ്രൂ​പ്പി​നോ​ട് ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​നം.

മ​ഴ​മാ​പി​നി, ഉ​യ​ർ​ന്ന താ​പ​നി​ല​യും താ​ഴ്ന്ന താ​പ​നി​ല​യും ര​ണ്ട് അ​ള​വു​ക​ളു​ടെ ശ​രാ​ശ​രി​യി​ലൂ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പ​വും സാ​ധാ​ര​ണ താ​പ​നി​ല​യും ക​ണ്ടെ​ത്തു​ന്ന താ​പ​മാ​പി​നി യൂ​ണി​റ്റ് എ​ന്നി​വ സ്കൂ​ളി​ന് മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ​സ​മി​തി കൈ​മാ​റി. കാ​വും​ക​ട​വ് പാ​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പു​ഴ​മാ​പി​നി​യും സ്കൂ​ൾ ക്ലൈ​മ​റ്റ് വോ​ള​ണ്ടി​യ​ർ​മാ​ർ നി​രീ​ക്ഷി​ക്കും. പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ എ​ബി ഇ​മ്മാ​നു​വ​ൽ, ജോ​സ​ഫ് ഡൊ​മി​നി​ക്, പി.​സി. ജോ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.


സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ആർ. ജ​യ​ശ്രീ, ഹെ​ഡ്മി​സ്ട്ര​സ് അ​നു​ജാ വർ​മ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളായ സൂ​ര്യ​നാ​രാ​യ​ണ​ൻ റാ​വു, മാ​ർ​ട്ടി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ വൃക്ഷ​ത്തൈ​ക​ൾ ന​ട്ടു.