ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: കു​റി​ച്ചി ഇടവക ജേതാക്കൾ
Sunday, September 22, 2024 2:19 AM IST
മ​ണി​മ​ല: ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യു​ടെ ദ്വി​ശ​ദാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണി​മ​ല സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ യു​വ​ദീ​പ്‌​തി-​കെ​സി​വൈ​എം അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കു​റി​ച്ചി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഇ​ട​വ​ക ജേ​താ​ക്ക​ളാ​യി. മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന ഇ​ട​വ​ക ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


റി​ട്ട​യേ​ർ​ഡ് പോ​ലീ​സ് സൂ​പ്ര​ണ്ട് ജ​യിം​സ് ജോ​സ​ഫ് ടൂ​ർ​ണ​മെ​ന്‍റ് ഉദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് വി​കാ​രി ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് ട്രോഫികൾ വി​ത​ര​ണം ചെ​യ്തു.