സം​സ്ഥാ​ന ഡോ​ഡ്ജ് ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് സ​മാ​പി​ച്ചു
Sunday, September 22, 2024 7:00 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ഡോ​ഡ്ജ് ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ ജി​ല്ലാ ചാ​മ്പ്യ​ന്മ​രാ​യി. ആ​തി​ഥേ​യ​രാ​യ കോ​ട്ട​യം ടീം ​പു​രു​ഷ - വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​ന​തെ​ത്തി.

പു​രു​ഷ - വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്കാ​ണ് മൂ​ന്നാം സ്ഥാ​നം. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യു​ടെ ആ​ര്യാം​ബി​ക ബെ​സ്റ്റ് പ്രോ​മി​സിം​ഗ് പ്ലെ​യ​റാ​യും ബെ​സ്റ്റ് പ്ലെ​യ​റാ​യി ആ​ല​പ്പു​ഴ​യു​ടെ നി​ര​ഞ്ജ​ന​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മാ​ര്‍ട്ടി​ന്‍ ബെ​സ്റ്റ് പ്രോ​മി​സിം​ഗ് പ്ലെ​യ​റാ​യും തൃ​ശൂ​രി​ന്‍റെ ആ​ദി​ത്യ​ന്‍ ബെ​സ്റ്റ് പ്ലെ​യ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പാ​ഴു​ത്തു​രു​ത്ത് മ​രി​യ​മ​ല എ​സ്‌​കെ​പി​എ​സി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​ഥ​മ സീ​നി​യ​ര്‍ സം​സ്ഥാ​ന ഡോ​ഡ്ജ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 300 ല​ധി​കം കാ​യി​ക താ​ര​ങ്ങ​ളു​ള്‍പെ​ടു​ന്ന ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വ​ല്ലം​ബ്രോ​സ​ന്‍ ബെ​ന്‍ഡി​ക്ടൈ​ന്‍ സ​ഭാ വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ബോ​ബി പ​ന്നൂ​റ​യി​ല്‍, അ​സി​സ്റ്റ​ന്‍റ് പ്രി​യോ​ര്‍ (ഇ​ന്ത്യ) ഫാ.​ഷി​ന്‍റോ വ​ലി​യ​പ​റ​മ്പി​ല്‍, എ​സ്‌​കെ​പി​എ​സ് പ്രി​ന്‍സി​പ്പ​ല്‍ ഫാ.​അ​ജീ​ഷ് കു​ഞ്ചി​റ​ക്കാ​ട്ട്, ഡോ​ഡ്ജ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ദാ​സ്, ടെ​ക്‌​നി​ക്ക​ല്‍ ചെ​യ​ര്‍മാ​ന്‍ ഇ​ര്‍ഷാ​ദ് അ​ജ്മ​ല്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ര്‍വ​ഹി​ച്ചു.