എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ 24 മ​ണി​ക്കൂ​ർ കി​ട​ത്തി​ചി​കി​ത്സ​യ്ക്കു തു​ട​ക്കം
Sunday, September 22, 2024 11:11 PM IST
എ​രു​മേ​ലി: എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ 24 മ​ണി​ക്കൂ​ർ കി​ട​ത്തി​ചി​കി​ത്സ​യു​ടെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ശ​ബ​രി​മ​ല സീ​സ​ണി​ലും എ​ല്ലാ മാ​സ​വും ധാ​രാ​ളം അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തു​ന്ന എ​രു​മേ​ലി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു ത​സ്തി​ക കൂ​ടി സൃ​ഷ്ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​വീ​ക​രി​ച്ച ഒപി ഫാ​ർ​മ​സി​യു​ടെ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യും ആ​ധു​നി​ക ക​ണ്ണ് പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​നും നി​ർ​വ​ഹി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൾ സ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​ജെ. മോ​ഹ​ന​ൻ, ജ​യ​ശ്രീ ഗോ​പി​ദാ​സ്, ഷ​ക്കീ​ലാ ന​സീ​ർ, എ​മേ​ഴ്സ​ൺ, സാ​ജ​ൻ കു​ന്ന​ത്ത്, ജോ​ളി മ​ടു​ക്ക​ക്കു​ഴി, ജൂ​ബി അ​ഷ്റ​ഫ്, ര​ത്ന​മ്മ ര​വീ​ന്ദ്ര​ൻ, പി.​കെ. പ്ര​ദീ​പ്, മാ​ഗി ജോ​സ​ഫ്, ജോ​ഷി മം​ഗ​ലം, ഡാ​നി ജോ​സ്, അ​നു ഷി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​സി സ​ജി, നാ​സ​ർ പ​ന​ച്ചി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​എ​ൻ. പ്രി​യ, ഡോ. ​പി. റെ​ക്സ​ൺ പോ​ൾ, ബ്ലോ​ക്ക്-ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


രോ​ഗി​ക​ൾ​ക്ക് ഇ​നി സൗ​ജ​ന്യ​ ഭ​ക്ഷ​ണം, കി​ട​ക്ക, ചൂ​ടു​വെ​ള്ളം

എ​രു​മേ​ലി: വ​ർ​ഷ​ങ്ങ​ളാ​യി നി​ല​ച്ച കി​ട​ത്തി ചി​കി​ത്സ എ​രു​മേ​ലി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ മു​ത​ൽ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ നാ​ടി​ന്‍റെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​ടെ കൈ​ത്താ​ങ്ങും.

കി​ട​ത്തി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കു​മെ​ന്ന് പീ​സ് മി​ഷ​ൻ ട്ര​സ്റ്റും രോ​ഗി​ക​ൾ​ക്ക് ബെ​ഡു​ക​ളും ത​ല​യ​ണ വി​രി​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും സൗ​ജ​ന്യ​മാ​യി ചൂ​ടു​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം സ്ഥാ​പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യും അ​റി​യി​ച്ചു. ഇ​ന്ന​ലെ കി​ട​ത്തി​ചി​കി​ത്സ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

30 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 15 സ്ത്രീ​ക​ൾ​ക്കാ​യി സ്ത്രീ ​വാ​ർ​ഡും 15 പു​രു​ഷ​ന്മാ​ർ​ക്കാ​യി പു​രു​ഷ​ന്മാ​രു​ടെ വാ​ർ​ഡും ഉ​ൾ​പ്പെടെ മൊ​ത്തം 30 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ ര​ണ്ട് വാ​ർ​ഡു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.

ഏ​ഴ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​നി മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കും. ഇ​വ​രി​ൽ ര​ണ്ടു പേ​ർ രാ​ത്രി​യി​ൽ ഡ്യു​ട്ടി നി​ർ​വ​ഹി​ക്കു​മെ​ന്നും ഒ​പി പ​രി​ശോ​ധ​ന​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഫാ​ർ​മ​സി​യും ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി 24 മ​ണി​ക്കൂ​റും സേ​വ​ന നി​ര​ത​മാ​കു​മെ​ന്നും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​റി​യി​ച്ചു.