മു​ണ്ട​ക്ക​യം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്
Sunday, September 22, 2024 2:19 AM IST
മു​ണ്ട​ക്ക​യം: മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ മു​ണ്ട​ക്ക​യം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍നി​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പി​ന്മാ​റ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യോ​ട് ഇ​ത്ര​യും മോ​ശം സ​മീ​പ​നം സ്വീ​ക​രി​ച്ച ഭ​ര​ണ​സ​മി​തി ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച എ​ക്‌​സ്റെ ​മെഷീന്‍ ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും പ്ര​വ​ര്‍​ത്തി​പ്പി​ക്കാന്‍ പോ​ലും സാ​ധി​ക്കാ​ത്ത ഭ​ര​ണ​സ​മി​തി സ്വ​കാ​ര്യ​ലോ​ബി​യെ സ​ഹാ​യി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ക​മ്മി​റ്റി ആ​രോ​പി​ച്ചു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി അ​റ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ജോ​സ​ഫ്, സാ​ബു പ്ലാ​ത്തോ​ട്ടം, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ജു പു​ളി​ക്ക​ന്‍, ജോ​ജി വാ​ളി​പ്ലാ​ക്ക​ല്‍, അ​ജീ​ഷ് വേ​ല​നി​ലം, ജോ​ണി ആ​ല​പ്പാ​ട്ട്, എ.​ജെ. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.