തോ​ട്ടി​ൽ വീ​ണ ഓ​ട്ടോ ഡ്രൈ​വ​റെ യു​വാ​വ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി
Sunday, September 22, 2024 2:19 AM IST
ആ​ർ​പ്പൂ​ക്ക​ര: തോ​ട്ടി​ലെ ചേ​റു നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ടു മ​ര​ണ​ത്തോ​ടു മ​ല്ല​ടി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ യു​വാ​വ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ആ​ർ​പ്പൂ​ക്ക​ര പ​ന​മ്പാ​ലം പാ​ല​ത്തി​നു സ​മീ​പം കോനാ​ക​രി​ത്തോ​ട്ടി​ൽ ജീ​വ​നു​വേ​ണ്ടി മ​ല്ലി​ട്ട ഓ​ട്ടോ ഡ്രൈ​വ​ർ ശ്രീ​ജി​ത്തി(40)​നെ​യാ​ണ് ബ്രി​ല്ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ അ​സി​സ്റ്റ‌​ന്‍റ് ഡ​യ​റ​ക്‌​ട​ർ പ​ന​മ്പാ​ലം പാ​യി​ക്കാ​ട്ട് ജ​സ്റ്റി ജോ​സ​ഫ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.15 നാ​യി​രു​ന്നു സം​ഭ​വം. പ​ന​മ്പാ​ല​ത്തി​നു സ​മീ​പം തൊ​ണ്ണം​കു​ഴി സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ശ്രീ​ജി​ത്ത് മു​ഖം ക​ഴു​കാ​നാ​ണ് തോ​ട്ടി​ലി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ ചെ​ളി​നി​റ​ഞ്ഞ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ നി​ല​വി​ളി കേ​ട്ട സ​മീ​പ​വാ​സി​യാ​യ സി​ബി​ച്ച​ൻ അ​ടു​ത്തു താ​മ​സി​ക്കു​ന്ന ജ​സ്റ്റി​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.


വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യ ജസ്റ്റി ചെ​ളി​യി​ൽ​നി​ന്നു ശ്രീ​ജി​ത്തി​നെ ഉ​യ​ർ​ത്തി പു​റ​ത്തു​ക​യ​റ്റി സ​മീ​പ​വാ​സി​ക​ൾ ഇ​ട്ടു​കൊ​ടു​ത്ത മു​ള​ങ്ക​മ്പി​ൽ പി​ടി​ച്ചു ക​ര​യ്ക്കെ​ത്തി​ച്ചു. തു​ട​ർ​ന്ന് പ്ര​ഥ​മശു​ശ്രൂ​ഷ ന​ൽ​കി. മ​റ്റു പ​രി​ക്കു​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ശ്രീ​ജി​ത്തി​നെ വീ​ട്ടി​ലെ​ത്തി​ച്ചു. സംഭവ​മ​റി​ഞ്ഞു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.